
തിരുവനന്തപുരം : പൊലീസ് സംവിധാനത്തിന് വേണ്ടി നൂതന സാങ്കേതിക വിദ്യയില്‍ അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് യുവ ഗവേഷകര്‍ക്ക് അവസരം. പൊലീസിംഗിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യകൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യഥാർത്ഥ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Hac’KP 2020 ഹാക്കത്തോൺ ഒരുക്കി കേരള പൊലീസ് സൈബര്‍ ഡോം.
എഞ്ചിനീയറിംഗ്, ടെക്നോളജി രംഗത്ത് ഉത്സാഹികളായ ഡവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.
പരിമിതമായ സമയപരിധിക്കുള്ളിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങൾ നൽകുന്നവർക്ക് ഒന്നാം സമ്മാനം ആയി 5 ലക്ഷം രൂപയും, രണ്ടാം സമ്മാനം ആയി 2.5 ലക്ഷം രൂപയും, മൂന്നാം സമ്മാനം ആയി 1 ലക്ഷം രൂപയും നൽകും. . വിശദ വിവരങ്ങൾ Hackp website ൽ ലഭ്യമാണ് https://hackp.kerala.gov.in/