ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

Published : Oct 15, 2022, 02:08 PM IST
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

Synopsis

കേരള ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

കേരള ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്. "ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് " എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ പറയുന്നു. 

 മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാതിരുന്നതിൽ രാജ്ഭവന് അതൃപ്തി

'ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം 'നിലപാടിലുറച്ച് സിപിഐ ,സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ