ടെലഗ്രാം നിരോധിക്കുന്നതില്‍ എന്താണ് അഭിപ്രായം; കേന്ദ്ര സര്‍ക്കാറിനോട് കോടതി

By Web TeamFirst Published Oct 4, 2019, 6:59 PM IST
Highlights

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാനുള്ള വഴിയായി ഈ ആപ്പ് ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു. 

കൊച്ചി: സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജി. കേരള ഹൈക്കോടതിയിലാണ് ടെലഗ്രാം കുട്ടികളുടെ ലൈംഗികതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ആപ്പ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബംഗലൂരുവിലെ വിദ്യാര്‍ത്ഥിനി അഥീന സോളമന്‍ ആണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാനുള്ള വഴിയായി ഈ ആപ്പ് ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു. 

മറ്റ് സന്ദേശ ആപ്പുകളെക്കാള്‍ അജ്ഞാതനാമകനായ അവസ്ഥ ടെലഗ്രാം ഉപയോക്താവിന് ലഭിക്കുന്നു എന്നാണ് ഹര്‍ജി പറയുന്നത്. ടെലഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസും ഇല്ലെന്നും. ഇതിനാല്‍ തന്നെ ടെലഗ്രാമില്‍ വരുന്ന കണ്ടന്‍റുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജി ചൂണ്ടികാണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പോണ്‍ നിരോധനം കൊണ്ടുവന്നിട്ടും ഇത്തരം കണ്ടന്‍റുകള്‍ ടെലഗ്രാം വഴി സുലഭമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം സുപ്രീംകോടതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം ത‍ടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ സ്വകാര്യത ലംഘിക്കാതെ എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് കേന്ദ്രത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

click me!