'തിരുമ്പി വന്തിട്ടേന്ന് സൊല്ല്' ബിജിഎംഐ തിരിച്ചെത്തി ; വമ്പന്‍ ഡൗൺലോഡിംഗ്

By Web TeamFirst Published May 30, 2023, 7:33 AM IST
Highlights

നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ദിവസത്തിൽ മൂന്ന് മണിക്കൂറും മുതിർന്നവർക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാൻ സാധിക്കുക. 

ദില്ലി: അനവധി പേർക്ക് പബ്ജി ഹരമായി മാറിയ സമയത്താണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഗെയിം നിരോധിച്ചത്. അതിനു പിന്നാലെ ബിജിഎംഐ എന്ന ഗെയിമെത്തിയെങ്കിലും കേന്ദ്ര സർക്കാർ ഇതെ കാരണം ചൂണ്ടിക്കാട്ടി അത് നിരോധിച്ചിരുന്നു.  ഇപ്പോഴിതാ വിലക്കുകൾ നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) ഗെയിം താല്ക്കാലികമായി തിരിച്ചെത്തിയിരിക്കുകയാണ്.  

ഇന്നലെയാണ് ഗെയിം ഇന്ത്യയിൽ റീലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗെയിം ലഭിച്ചു തുടങ്ങി. മൂന്ന് മാസം കേന്ദ്ര സർക്കാരിന്റെ നീരിക്ഷണത്തിലായിരിക്കും കുട്ടി ഗെയിമർമാരുൾപ്പെടെ. ഗെയിമിന് അടിമകളാകുന്നുണ്ടോ ഉപയോക്താക്കൾ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി ലഭിക്കുക.

നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ദിവസത്തിൽ മൂന്ന് മണിക്കൂറും മുതിർന്നവർക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാൻ സാധിക്കുക. ബാക്കിയുള്ള സമയങ്ങളിൽ  ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും. 

ബിജിഎംഐ, കളിക്കാരുടെ സിറ്റി ലൊക്കേഷനും അറിയാനാകും. ഷൂട്ട് ചെയ്യുമ്പോൾ ചുവന്ന നിറത്തിൽ രക്തം ചിതറുന്നതും കാണില്ല. ചുവപ്പിന് പകരം  പച്ച, മഞ്ഞ നിറങ്ങളാണ് നല്കിയിരിക്കുന്നത്.  ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

ജനപ്രിയ ഗെയിമായിരുന്ന പബ്ജിയുടെ ഇന്ത്യൻ പതിപ്പായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ). നേരത്തെ സുരക്ഷാ ഭീക്ഷണികൾ ചൂണ്ടിക്കാട്ടി പബ്ജി മൊബൈലും മറ്റ് ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ചായിരുന്നു നിരോധനം. ഈ സമയത്താണ് കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ  ബിജിഎംഐ എന്ന ഗെയിം അവതരിപ്പിച്ചത്. ഇന്ത്യക്കു വേണ്ടി പബ്ജിയെ റീ ബ്രാൻഡ് ചെയ്ത ഇറക്കിയ പതിപ്പാണ് ഇതെന്നും പറയാം.ഗെയിം ഇന്ത്യയിൽ റിലീസ് ചെയ്തെങ്കിലും കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് കമ്പനി ഗെയിമിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.

വിവിധ പങ്കാളികളിലായി 9 മക്കള്‍, സമ്പാദ്യം മക്കള്‍ക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് മസ്ക്

ഉപഭോക്താക്കളുടെ വിവരം അമേരിക്കയ്ക്ക് കൈമാറി; മെറ്റക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
 

tags
click me!