ഫേസ്ബുക്ക് മുതലാളിയുടെ പോസ്റ്റിന് കമന്‍റുമായി പിതാവ്; ലൈക്കടിച്ച് ആയിരങ്ങള്‍

Web Desk   | Asianet News
Published : Apr 25, 2021, 11:48 AM IST
ഫേസ്ബുക്ക് മുതലാളിയുടെ പോസ്റ്റിന് കമന്‍റുമായി പിതാവ്; ലൈക്കടിച്ച് ആയിരങ്ങള്‍

Synopsis

എന്നാല്‍ ഈ പോസ്റ്റില്‍ എല്ലാവരെയും ആകര്‍ഷിച്ചത് ഫേസ്ബുക്ക് മേധാവിയുടെ പിതാവ് എഡ്വേര്‍ഡ് സുക്കര്‍ബര്‍ഗ് ചെയ്ത കമന്‍റാണ്. 

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വെള്ളിയാഴ്ചയാണ് ഒരു പോസ്റ്റിട്ടത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 'നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചെയ്യുന്ന ഒരു ജോലിയില്‍ ആവേശഭരിതനായിട്ടുണ്ടോ?, ആ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ ക്ഷണം കഴിക്കാന്‍ പോലും മറക്കും' എന്നായിരുന്നു. ഇതുവരെ ഏതാണ്ട് 7 ലക്ഷത്തോളം ലൈക്കുകളാണ് ഇതിന് ലഭിച്ചത്. ഫേസ്ബുക്ക് ഉടന്‍ തന്നെ വരുത്താന്‍ പോകുന്ന ചില മാറ്റങ്ങളാണ് സുക്കറിനെ ഇത്രയും ആവേശം കൊള്ളിക്കുന്നതെന്ന് അദ്ദേഹം തന്നെ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. 

Do you ever get so excited about what you're working on that you forget to eat meals?

Posted by Mark Zuckerberg on Thursday, 22 April 2021

എന്നാല്‍ ഈ പോസ്റ്റില്‍ എല്ലാവരെയും ആകര്‍ഷിച്ചത് ഫേസ്ബുക്ക് മേധാവിയുടെ പിതാവ് എഡ്വേര്‍ഡ് സുക്കര്‍ബര്‍ഗ് ചെയ്ത കമന്‍റാണ്. 75,000 ത്തോളം ലൈക്കുകളാണ് ഈ കമന്‍റിന് കിട്ടിയത്. 'നിനക്കുള്ള ഭക്ഷണം ഞാനും നിന്‍റെ അമ്മയും എത്തിക്കണോ?' എന്നാണ് സുക്കര്‍ബര്‍ഗിന്‍റെ പിതാവിന്റെ ചോദ്യം. നിരവധിപ്പേരാണ് ഈ കമന്‍റിന് മറുപടിയും ലൈക്കും നല്‍കിയത്. ഒരു വ്യക്തി അതിന് മറുപടി  എഴുതി 'നിങ്ങള്‍ എത്ര കോടീശ്വരനായാലും നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളുടെ മുകളിലുള്ള ആശങ്ക തീരില്ല'.

അതേ സമയം ക്ലബ് ഹൌസ് പോലുള്ള ഓഡിയോ പ്ലാറ്റ്ഫോമുകള്‍ വലിയ പ്രചാരം നേടുന്ന അവസ്ഥയില്‍ അതിനോട് മത്സരിക്കാന്‍ കൂടുതല്‍ ഓഡിയോ ഫീച്ചറുകളുമായി ഫേസ്ബുക്ക് ഒരുങ്ങുന്നതയാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ നീക്കം എന്നാണ് സൂചന. 

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ