Meesho : മീഷോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

By Web TeamFirst Published Apr 13, 2022, 3:54 AM IST
Highlights

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പലചരക്ക് ബിസിനസ്സ് വ്യാപിപ്പിച്ചതായി കമ്പനി അറിയിച്ചു. 

ഫേസ്ബുക്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഈ ജീവനക്കാര്‍ കമ്പനിയുടെ പലചരക്ക് ബിസിനസിന്റെ ഭാഗമായി ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരായിരുന്നു. അത് കഴിഞ്ഞയാഴ്ച റീസ്ട്രക്ചര്‍ ചെയ്യുകയും മീഷോ സൂപ്പര്‍‌സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്യുകയും ചെയ്തു. 

ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അതിന്റെ പലചരക്ക് വിഭാഗത്തെ പ്രധാന ഷോപ്പിംഗ് ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചു. പുനഃസംഘടനയുടെ ഭാഗമായി, ഒഴിവാക്കിയ ജീവനക്കാരുടെ എണ്ണം ഏകദേശം 150 ആണെന്ന് മീഷോ വക്താവ് സ്ഥിരീകരിച്ചു. ഈ ജീവനക്കാര്‍ക്കെല്ലാം പിരിച്ചുവിടല്‍ പാക്കേജുകളും ഔട്ട്പ്ലേസ്മെന്റ് സഹായവും വാഗ്ദാനം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പലചരക്ക് ബിസിനസ്സ് വ്യാപിപ്പിച്ചതായി കമ്പനി അറിയിച്ചു. 2022 അവസാനത്തോടെ പലചരക്ക് വ്യാപാരം 12 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇത് പദ്ധതിയിടുന്നു. 

''കമ്പനിയുടെ 100 ദശലക്ഷത്തിലധികം വരുന്ന മീഷോ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഏക പ്ലാറ്റ്ഫോമില്‍ 36+ വിഭാഗങ്ങളിലായി 87 ദശലക്ഷത്തിലധികം സജീവ ഉല്‍പ്പന്ന ലിസ്റ്റിംഗുകളിലേക്ക് ആക്സസ് ലഭിക്കും,'' കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

മൊത്തത്തില്‍, സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റം ഇപ്പോള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടലുകളുടെ ഒരു തരംഗത്തിന് സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞയാഴ്ച, എഡ്-ടെക് സ്റ്റാര്‍ട്ടപ്പ് അണ്‍കാഡമി 600 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു, മൊത്തം തൊഴിലാളികളുടെ 10 ശതമാനത്തോളം വരുമിത്. ഈ ജീവനക്കാര്‍ പ്രാഥമികമായി കരാര്‍ തൊഴിലാളികളും അധ്യാപകരും ആയിരുന്നു.

click me!