Latest Videos

അയ്യോ കാശ് പോയേ.. എന്ന് പറയാൻ ഇടവരുത്തല്ലേ, വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾ സൂക്ഷിച്ചോളൂ.. മുന്നറയിപ്പ്!

By Web TeamFirst Published Nov 24, 2023, 8:53 AM IST
Highlights

വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പില്‌ പറയുന്നു.

വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്കി മൈക്രോസോഫ്റ്റ്. മൊബൈൽ ബാങ്കിങ് ട്രോജൻ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പില്‌ പറയുന്നു.

ബാങ്കുകൾ, സർക്കാർ ഏജൻസികൾ, മറ്റ് സേവനദാതാക്കൾ എന്നിവരെന്ന വ്യാജേനയാണ് സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. തുടർന്ന് അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇക്കൂട്ടത്തിൽ ചോർത്തിയെടുക്കും. 

ഇത്തരം സൈബറാക്രമണങ്ങൾ വഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെ തന്നെയാണ് കമ്പനി ഇതെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.  വാട്ട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരിൽ മെസെജും ലിങ്കുമയച്ചാണ് കൂടുതൽ തട്ടിപ്പുകളും നടത്തുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾ കെണിയിൽ പെടും. 

ബാങ്കുകളുടെ പേരിൽ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.
രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ചോർത്തുന്നതിനായി നിർമിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതിനുള്ള വ്യാജ ആപ്പുകൾ എന്നിവയാണ് അപകടകരമായ രണ്ട് ആപ്പുകൾ.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, 9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡിക്ക് സംശയം

ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ്‌സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ഇവയെ ചെറുക്കാനുള്ള മാർഗം.അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക, പരസ്യങ്ങൾ, എസ്എംഎസ്, വാട്ട്സാപ്പ് മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്. മൈക്രോസോഫ്റ്റ് ഡിഫൻഡർ പോലുള്ള ആപ്പുകൾ ആൻഡ്രോയിഡിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം അപരിചിതമായ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യാനും മറക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!