ബ്ലോഗര്‍മാര്‍ നട്ടം തിരിയുന്നു, ഗൂഗിളിന്‍റെ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ കാണാനില്ല

By Web TeamFirst Published Jul 10, 2020, 8:20 AM IST
Highlights

ഡൊമെയ്ന്‍ ആരുടെ പേരിലായിരുന്നുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയ നെക്സ്റ്റ് വെബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിളിന് ഇനിമുതല്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമെയ്ന്‍ സ്വന്തമാക്കാനാവില്ലെന്ന വിവരം മാത്രമാണ് പുറത്തുവരുന്നത്. 

ദില്ലി: ഗൂഗിളിന്റെ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമയ്ന്‍ നഷ്ടപ്പെട്ടു. ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളന്‍കൊണ്ടു പോയ അവസ്ഥയിലാണ് കാര്യങ്ങള്‍. മലയാളികള്‍ അടക്കം നിരവധി പേര്‍ ഈ പ്ലാറ്റ്‌ഫോമിലാണ് ബ്ലോഗുകള്‍ എഴുതിയിരുന്നത്. ഈ ഡൊമെയ്ന്‍ ഇന്ത്യയില്‍ ലഭ്യമല്ലാതായത് കഴിഞ്ഞ മാസം മുതല്‍ക്കാണ്. ഇപ്പോള്‍ ബ്ലോഗുകള്‍ ബ്ലോഗര്‍ ഡോട്ട് കോം എന്ന സൈറ്റിലാണ് ലഭ്യമാകുന്നത്. എന്നാല്‍, ഇന്ത്യന്‍ ഡൊമെയ്‌നിനുള്ളിലെ നിരവധി വെബ് പേജുകള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ബ്ലോഗ്‌സ്‌പോട്ട്.ഇന്‍ എന്ന യുആര്‍എല്ലുകളില്‍ ഗൂഗിളിന് നിയന്ത്രണം നഷ്ടമായതിനാലാണിത്. എന്താണു സംഭവിച്ചതെന്ന് ഇതുവരെയും ഗൂഗിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 

ഉപയോക്താക്കള്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് കോമിലേക്ക് മാറുമ്പോള്‍ ബ്ലോഗുകള്‍ ദൃശ്യമാകുന്നുണ്ട്. നഷ്ടപ്പെട്ട ഡൊമെയ്ന്‍ ആരുടെ പേരിലായിരുന്നുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയ നെക്സ്റ്റ് വെബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിളിന് ഇനിമുതല്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമെയ്ന്‍ സ്വന്തമാക്കാനാവില്ലെന്ന വിവരം മാത്രമാണ് പുറത്തുവരുന്നത്. ഡൊമെയ്‌നിന്റെ നിയന്ത്രണം ഗൂഗിളിന് എപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. ഈ ഡൊമെയ്ന്‍ മറ്റാരെങ്കിലും എടുത്തിട്ടുണ്ടോയെന്നും സൂചനകളില്ല. ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമെയ്ന്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുകയും അതു സ്വന്തം ഡൊമെയ്‌നിലേക്ക് റീ ഡയറക്ട് ചെയ്യുകയും ചെയ്തിരുന്നവര്‍ക്ക് ഇതു ലഭ്യമാകുന്നുണ്ട്. 

ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ബ്ലോഗറിന്റെ ഭാഗമാണ് ബ്ലോഗ്‌സ്‌പോട്ട്.ഇന്‍, മുമ്പ് 2003 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത ഈ ബ്ലോഗിങ് പ്ലാറ്റ്‌ഫോം ബ്ലോഗ്‌സ്‌പോട്ട് എന്നറിയപ്പെട്ടിരുന്നു. നിയോവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യനിര്‍ദ്ദിഷ്ട ഡൊമെയ്‌നുകള്‍ വ്യത്യസ്ത ബ്ലോഗ് വിലാസങ്ങളല്ല, മറിച്ച് ബ്ലോഗര്‍ താമസിക്കുന്ന രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു റീഡയറക്ട് യുആര്‍എല്‍ മാത്രമാണ്. ഒരു ഉപയോക്താവ് ഇന്ത്യയ്ക്കുള്ളില്‍ തിരയുമ്പോള്‍, username.blogspot.in ഉപയോഗിച്ച് username.blogspot.comന് എതിരായി ഒരു ഡൊമെയ്ന്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇപ്പോള്‍ ലഭ്യമല്ലാതായിരിക്കുന്നത്.

രാജ്യനിര്‍ദ്ദിഷ്ട യുആര്‍എല്ലുകള്‍ ബ്ലോഗര്‍ 2013 ഫെബ്രുവരിയിലാണ് കൊണ്ടുവന്നത്. പ്രാദേശിക നിയമം ലംഘിക്കുന്ന ഉള്ളടക്കം നീക്കംചെയ്യാനാണ് ഇത് ചെയ്തത്. നിര്‍ദ്ദിഷ്ട ഡൊമെയ്ന്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ നീക്കംചെയ്യാന്‍ കഴിയും. ബ്ലോഗിംഗ് ഒരു ട്രെന്‍ഡും ലാഭമുണ്ടാക്കുന്ന ബിസിനസ്സുമായി മാറിയ സമയത്ത്, സജീവമായ നിരവധി ബ്ലോഗര്‍മാര്‍ അവരുടെ പ്രൊഫൈലിനെ വര്‍ക്ക് സാമ്പിളുകളായി ഉപയോഗിക്കുന്നുണ്ട്. 

എന്തായാലും, ഗൂഗിള്‍ ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. തീര്‍ച്ചയായും, ഡൊമെയ്‌നിന്‍റെ ഉടമസ്ഥാവകാശം ഗൂഗിളിനു നഷ്ടമായതിനാല്‍ ദശലക്ഷക്കണക്കിന് ബ്ലോഗര്‍മാര്‍ കഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

click me!