Netflix : ഇന്നുവരെ അവതരിപ്പിക്കാത്ത പക്കേജുമായി നെറ്റ്ഫ്ലിക്സ്; ലക്ഷ്യം പുതിയ അംഗങ്ങള്‍

By Web TeamFirst Published Jun 25, 2022, 1:39 PM IST
Highlights

നെറ്റ്ഫ്ലിക്സിന് ഇന്നത്തെ അവസ്ഥയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കേണ്ടത് അത്യവശ്യമാണ്. അടുത്തിടെയായി പണമടച്ച് നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ് എന്നാണ് വിവരം. സബ്സക്രൈബേര്‍സിന്‍റെ എണ്ണത്തിലെ കുറവ് നെറ്റ്ഫ്ലിക്സിന്‍റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചു.

ഹോളിവുഡ്:  പരസ്യം കാണിക്കുന്ന നെറ്റ്ഫ്ലിക്സ് (Netflix) എന്നത് ഒരു ഭാവനയല്ലാതുകയാണ് ഉടന്‍. പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾഉടൻ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചു. കാൻ ലയൺസ് പരസ്യമേളയിൽ ഒരു അഭിമുഖത്തിൽ തങ്ങളുടെ പട്ടികയിൽ ഒരു പരസ്യ-പിന്തുണയുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചത്. ദി ഹോളിവുഡ് റിപ്പോർട്ടറിന്‍റെ റിപ്പോര്‍ട്ടില്‍ ഇത് പറയുന്നു. ഈ വർഷം അവസാനത്തോടെ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചു.

നെറ്റ്ഫ്ലിക്സിന് ഇന്നത്തെ അവസ്ഥയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കേണ്ടത് അത്യവശ്യമാണ്. അടുത്തിടെയായി പണമടച്ച് നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ് എന്നാണ് വിവരം. സബ്സക്രൈബേര്‍സിന്‍റെ എണ്ണത്തിലെ കുറവ് നെറ്റ്ഫ്ലിക്സിന്‍റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ആറുമാസത്തിനുള്ളിൽ 300 ഓളം ജീവനക്കാരെ നെറ്റ്ഫ്ലിക്സ് ഇതിനാല്‍ പിരിച്ചുവിട്ടു. 
എന്നിരുന്നാലും, പരസ്യ-പിന്തുണയുള്ള പ്ലാനുകൾക്ക് ഇപ്പോൾ കമ്പനിക്ക് കാര്യങ്ങൾ കുറച്ചുകൂടി മികച്ചതാക്കാൻ കഴിയും എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കാരണം ഈ പ്ലാന്‍ കൂടുതല്‍ വിലകുറഞ്ഞതാകും. കൂടുതല്‍ രാജ്യങ്ങളിലേക്ക് നെറ്റ്ഫ്ലിക്സ് യൂസര്‍ബേസ് വളര്‍ത്താന്‍ സാധിക്കാത്തതിന്‍റെ കാരണം അതിന്‍റെ കൂടിയ ചിലവാണ് എന്ന് നെറ്റ്ഫ്ലിക്സ് തന്നെ തിരിച്ചറിയുന്നു എന്ന് വേണം ഇതിലൂടെ അനുമാനിക്കാന്‍. 

“ഞങ്ങൾ ഒരു വലിയ ഉപഭോക്തൃ വിഭാഗത്തെ ഇതുവരെ അവഗണിക്കുകയായിരുന്നു, ഈ ആളുകൾ പറയുന്നു: 'ഹേയ്, നെറ്റ്ഫ്ലിക്സ് എനിക്ക് വളരെ ചെലവേറിയതാണ്, പരസ്യം ചെയ്യുന്നത് എനിക്ക് പ്രശ്‌നമല്ല,', കാൻസ് ലയൺസ് സ്റ്റേജിൽ സരണ്ടോസ് വ്യാഴാഴ്ച പറഞ്ഞു. എല്ലാ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളും ഈ പരസ്യങ്ങള്‍ കാണേണ്ട ആവശ്യമില്ല. എനിക്ക് കുറഞ്ഞ ചിലവില്‍ നെറ്റ്ഫ്ലിക്സ് കാണണം, ഒപ്പം പരസ്യം കണ്ടാല്‍ കുഴപ്പമില്ല എന്ന് പറയുന്ന ഉപയോക്താക്കളെയാണ് ഞങ്ങള്‍ തേടുന്നത് - കമ്പനി സിഇഒ ടെഡ് സരൻഡോസ്  പറയുന്നു. 

നെറ്റ്ഫ്ലിക്സ് നിലവിൽ 222 ദശലക്ഷം വരിക്കാരുള്ള ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്. എന്നാൽ 2022 ന്റെ ആദ്യ പാദത്തിൽ പണമടച്ചുള്ള വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. വരിക്കാരുടെ നഷ്ടം മൂലമുണ്ടായ പ്രഹരത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കമ്പനി. ഇത് സ്ട്രീമിംഗ് ഭീമന്റെ ബിസിനസിനെ മാത്രമല്ല ബാധിച്ചത്, എന്നാൽ നിരവധി ജീവനക്കാർക്ക് നെറ്റ്ഫ്ലിക്സിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

നെറ്റ്ഫ്ലിക്സിന് ആകെ 11,000 ജീവനക്കാരുണ്ടെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും പുതിയ റൗണ്ട് പിരിച്ചുവിടലുകൾ പ്രകാരം നെറ്റ്ഫ്ലിക്സ് ഇതുവരെ ഇതില്‍ 2 ശതമാനത്തിന്‍റെ ജോലി അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്ളിക്സ്

സേതുരാമയ്യരുടെ കുതിപ്പ്; നെറ്റ്ഫ്ലിക്സില്‍ രണ്ടാം ആഴ്ചയും സിബിഐ 5ന് നേട്ടം

click me!