നെറ്റ്ഫ്ലിക്സ് വെര്‍ട്ടിക്കിള്‍ വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ചു

By Web TeamFirst Published Mar 5, 2021, 4:52 PM IST
Highlights

ഫാസ്റ്റ് ലാഫ്‌സ് എന്ന പേരിലാണ് ഈ വീഡിയോ ഫോര്‍മാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ലഭ്യമാണ്. നെറ്റ്ഫ്‌ലിക്‌സിലെ ഇന്നൊവേഷന്‍ പ്രൊഡക്ഷന്‍ ഡയറക്ടര്‍ പാട്രിക് ഫ്‌ലെമ്മിംഗ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചു.

നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ചെറു വീഡിയോകള്‍ കാണാനും മറ്റൊന്ന് കാണുന്നതിന് സൈ്വപ്പ് ചെയ്യാനും കഴിയുന്ന വീഡിയഫോര്‍മാറ്റ് ലഭ്യമായി തുടങ്ങിയിരിക്കുന്നു. മാത്രമല്ല, മറ്റൊരാള്‍ക്ക് ഇത് ഷെയര്‍ ചെയ്യാനും പറ്റും. പക്ഷേ, ഈ ഫീച്ചര്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. ആന്‍ഡ്രോയിഡുകാര്‍ കാത്തിരിക്കേണ്ടി വരും. 

ഫാസ്റ്റ് ലാഫ്‌സ് എന്ന പേരിലാണ് ഈ വീഡിയോ ഫോര്‍മാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ലഭ്യമാണ്. നെറ്റ്ഫ്‌ലിക്‌സിലെ ഇന്നൊവേഷന്‍ പ്രൊഡക്ഷന്‍ ഡയറക്ടര്‍ പാട്രിക് ഫ്‌ലെമ്മിംഗ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചു. ചലച്ചിത്രങ്ങള്‍, സീരീസ്, സിറ്റ്‌കോം, സ്റ്റാന്‍ഡ്അപ്പ് ഷോകള്‍ എന്നിവയുള്‍പ്പെടെ നെറ്റ്ഫ്‌ലിക്‌സിന്റെ കോമഡി കാറ്റലോഗില്‍ നിന്നുള്ള രസകരമായ ക്ലിപ്പുകളുടെ ഒരു ഫുള്‍ സ്‌ക്രീന്‍ ഫീഡ് ആണിത്.

കാറ്റലോഗില്‍ മര്‍ഡര്‍ സീക്രട്‌സ്, ബിഗ് മൗത്ത്, ദി ക്രൂ എന്നിവയും ഹാസ്യനടന്മാരായ അലി വോംഗ്, ജെറി സീന്‍ഫെല്‍ഡ്, കെവിന്‍ ഹാര്‍ട്ട് എന്നിവരില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. നെറ്റ്ഫ്ലിക്സ് അതിന്റെ ഒറിജിനല്‍ മാത്രമല്ല, മുഴുവന്‍ കാറ്റലോഗില്‍ നിന്നുള്ള ക്ലിപ്പുകളും പ്രദര്‍ശിപ്പിക്കും. ഈ വീഡിയോ ഫോര്‍മാറ്റ് ടിക് ടോക്കിനൊപ്പം വളരെയധികം പ്രചാരം നേടി, തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം റീലുകളും യുട്യൂബിന്റെ ഷോട്ട് വീഡിയോകളും ഈ രീതിയില്‍ വിജയിച്ചിരുന്നു. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ എന്നിവയില്‍ ഈ ക്ലിപ്പുകള്‍ പങ്കിടാനും കഴിയും.

നാവിഗേഷന്‍ മെനുവിലേക്ക് പോയി നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷനില്‍ നിന്ന് ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും. ഈ സവിശേഷത ഉപയോക്താക്കളെ ഒരു ഷോ ഉടനടി കാണാനും അല്ലെങ്കില്‍ പിന്നീട് കാണാനും കഴിയുന്ന വിധത്തില്‍ സേവ് ചെയ്യാനും പ്രാപ്തമാക്കും.
ഉപയോക്താക്കള്‍ കാണുന്നതിനെ അടിസ്ഥാനമാക്കി ഷോകളും മൂവികളും ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ഫീച്ചര്‍ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ മാസം പുറത്തിറക്കി. ഇത് ടിവിയില്‍ കാസ്റ്റുചെയ്യാന്‍ കഴിയും.

click me!