ബിഎസ്എന്‍എല്‍ 4ജി സിം ഇപ്പോള്‍ സൗജന്യമായി, ഓഫര്‍ പരിമിത കാലത്തേക്ക്

By Web TeamFirst Published May 11, 2020, 11:44 PM IST
Highlights

 2 ജി അല്ലെങ്കില്‍ 3 ജി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ 4 ജിയിലേക്ക് സൗജന്യമായി ഇപ്പോള്‍ സ്വാപ്പ് ചെയ്യാം. ഈ ഓഫര്‍ 90 ദിവസം വരെ വിപണിയില്‍ നിലനില്‍ക്കും

ദില്ലി: ബിഎസ്എന്‍എല്‍ 4 ജി ടെലികോം വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയൊരു ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ സിം കാര്‍ഡുകള്‍ ഒരു നിരക്കും കൂടാതെ അപ്‌ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്നു. 2 ജി അല്ലെങ്കില്‍ 3 ജി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ 4 ജിയിലേക്ക് സൗജന്യമായി ഇപ്പോള്‍ സ്വാപ്പ് ചെയ്യാം.

ഈ ഓഫര്‍ 90 ദിവസം വരെ വിപണിയില്‍ നിലനില്‍ക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഓഫര്‍ അടുത്ത രണ്ട് മാസത്തേക്ക് കൂടി തുടരും. രാജ്യത്തെ ചില സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ 4 ജി സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, പലേടത്തും കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നു പരാതിയുണ്ടായിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ 4ജി പദ്ധതികളോട് ടെലികോം ഗിയര്‍ വെണ്ടര്‍മാരായ സാംസങ്, നോക്കിയ, ഇസഡ്ടിഇ എന്നിവ താല്‍പര്യം കാണിക്കുന്നുണ്ട്.

അതു കൊണ്ട് തന്നെ മറ്റ് ഏതൊരു ഓപ്പറേറ്ററിനെയും അപേക്ഷിച്ചു നാല് സോണുകളിലും രാജ്യവ്യാപകമായി 4ജി റോള്‍ഔട്ട് ചെയ്യുന്നത് ബിഎസ്എന്‍എല്ലിന് അത്ര പ്രയാസമുള്ള കാര്യമല്ല. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിലെ 50,000 പുതിയ 4 ജി സൈറ്റുകളില്‍ നിലവിലെ 4 ജി വിപുലീകരണവും നവീകരണ പദ്ധതിയും നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മുംബൈ, ദില്ലി മേഖലകളിലെ 7000 പുതിയ സൈറ്റുകളിലും 4 ജി ടവറുകള്‍ സ്ഥാപിക്കും.

നെറ്റ്‌വര്‍ക്ക് ആസൂത്രണം, എഞ്ചിനീയറിംഗ്, വിതരണം, ഇന്‍സ്റ്റാളേഷന്‍, ടെസ്റ്റിംഗ്, 4 ജി നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക പരിപാലനം എന്നിവയ്ക്കുള്ള ഉപകരണങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ടെന്‍ഡര്‍ മെയ് 23 ലേക്ക് മാറ്റിവച്ചിരുന്നു. ഇതിനു പുറമേ, ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി റീചാര്‍ജ് ചെയ്യുന്നതിന് 4 ശതമാനം കിഴിവും ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മറ്റ് ബിഎസ്എന്‍എല്‍ നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണിത്. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ബാധകമായ ഈ സ്‌കീം ഉപയോഗിച്ച് ഓഫര്‍ മെയ് 31 വരെ ഇതിനു വാലിഡിറ്റിയുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ സ്‌കീം അപ്‌നോ കി മഡാഡ് സെ റീചാര്‍ജ് ആണ്. ഇത് ഒരു ബിഎസ്എന്‍എല്‍ ഉപയോക്താവിനെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി മറ്റൊരു ബിഎസ്എന്‍എല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു.

ഇങ്ങനെ ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ ഉപയോക്താവിന് നാല് ശതമാനം ക്യാഷ്ബാക്കിന് അര്‍ഹതയുമുണ്ടാകും. അടുത്ത സ്‌കീം ഘര്‍ ബൈഥെ റീചാര്‍ജ് ആണ്, ഇത് ഒരു ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനുമായി റീചാര്‍ജ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. അവര്‍ വരിക്കാരെ സമീപിച്ച് അഭ്യര്‍ത്ഥിച്ച റീചാര്‍ജ് നല്‍കും.

click me!