ട്രെയിനിൽ ഇനിമുതല്‍ രാത്രി മൊബൈൽ ഫോൺ, ലാപ്ടോപ് ചാര്‍ജിംഗ് അനുവദിക്കില്ല

Web Desk   | Asianet News
Published : Mar 31, 2021, 08:43 PM IST
ട്രെയിനിൽ ഇനിമുതല്‍ രാത്രി മൊബൈൽ ഫോൺ, ലാപ്ടോപ് ചാര്‍ജിംഗ് അനുവദിക്കില്ല

Synopsis

അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഈ സമയത്ത് ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും.

ദില്ലി:  ട്രെയിനിൽ സഞ്ചരിക്കുമ്പോൾ രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യാത്രക്കാർ‌ക്കും വിലക്കേർപ്പെടുത്തി റെയിൽവേ. 

അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഈ സമയത്ത് ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും.

പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ