വണ്‍പ്ലസ് ബ്രാന്‍റ് അംബാസിഡര്‍ ഉപയോഗിക്കുന്നത് വാവ്വേയുടെ ഫോണോ?

By Web TeamFirst Published Aug 2, 2019, 4:59 PM IST
Highlights

റോബര്‍ട്ട് ഡൗണി ജൂനിയറിന്‍റെ ചൈനീസ് സോഷ്യല്‍ മീഡിയയിലെ വണ്‍പ്ലസിനെ പ്രമോട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത് വാവ്വേയുടെ പി30 പ്രോയില്‍ നിന്നും. 

ദില്ലി: മാര്‍വല്‍ ചിത്രങ്ങളില്‍ അയേണ്‍മാനായി എത്തി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച നടനാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍. അടുത്തിടെ ചൈനീസ് പ്രിമീയം മൊബൈല്‍ നിര്‍മ്മാതാക്കള്‍ വണ്‍പ്ലസിന്‍റെ ബ്രാന്‍റ് അംബാസിഡറായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. ഇദ്ദേഹം അഭിനയിക്കുന്ന വണ്‍പ്ലസിന്‍റെ പരസ്യങ്ങളും ഇന്ത്യയില്‍ അടക്കം പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. വണ്‍പ്ലസിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ ആയ റോബര്‍ട്ട് ഡൗണി ജൂനിയറിന്‍റെ ചൈനീസ് സോഷ്യല്‍ മീഡിയയിലെ വണ്‍പ്ലസിനെ പ്രമോട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത് വാവ്വേയുടെ പി30 പ്രോയില്‍ നിന്നും. ഇതോടെ താരം ഉപയോഗിക്കുന്ന ഫോണ്‍ പി30 പ്രോയാണോ, അല്ല സ്വയം പ്രമോട്ട് ചെയ്യുന്ന വണ്‍പ്ലസ് ഉപയോഗിക്കുന്നില്ലെ എന്നതാണ് ഉയരുന്ന ചോദ്യം.

എന്നാല്‍ ചൈനയിലെ സോഷ്യല്‍ മീഡിയ ആയ വെയ്ബോ റോബര്‍ട്ട് ഡൗണി ജൂനിയര്‍ നേരിട്ട് ഉപയോഗിക്കുന്നതാകുവാന്‍ സാധ്യതയില്ല. ഇത് അദ്ദേഹത്തിന്‍റെ ഏജന്‍സി ഉപയോഗിക്കുന്നതായിരിക്കാം. എന്നാല്‍ ഏജന്‍സി ജാഗ്രത പുലര്‍ത്തേണ്ടെ എന്നാണ് ഉയരുന്ന ചോദ്യം. അതേ സമയം ഇത്തരത്തില്‍ സാംസങ്ങിന്‍റെ നൈജീരിയയിലെ യൂണിറ്റ് ഗ്യാലക്സി നോട്ട് 9 ന്‍റെ പരസ്യം ഐഫോണ്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്തതും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം മെയ് മാസത്തില്‍ വണ്‍പ്ലസ് 7 ഫോണുകള്‍ ഇറങ്ങിയ സമയത്താണ് റോബര്‍ട്ട് ഡൗണി ജൂനിയറിനെ ചൈനീസ് ബ്രാന്‍റായ വണ്‍പ്ലസ് തങ്ങളുടെ ബ്രാന്‍റ് അംബാസിഡറായി തിരഞ്ഞെടുത്തത്.

click me!