അശ്ലീല വീഡിയോകള്‍ സ്ട്രീം ചെയ്യുന്നു; ആൾട്ട് ബാലാജി അടക്കം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 13, 2020, 9:24 AM IST
Highlights

ഒടിടി പ്ലാറ്റ്ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്‌ലോഡുചെയ്‌ത വിഡിയോകൾ അശ്ലീലമാണ്. വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്‌തിരിക്കാം. 

മുംബൈ:അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒടിടി പ്ലാറ്റ്ഫോമുകളായ എഎൽടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോർട്ടലുകളായ എക്സ്‌വിഡിയോസ്, പോൺഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്‌ലോഡുചെയ്‌ത വിഡിയോകൾ അശ്ലീലമാണ്. വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്‌തിരിക്കാം. ഇത് യുവതലമുറയ്ക്ക് ദോഷം ചെയ്യുമെന്നാണ് മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ യശസ്വി യാദവ് പറഞ്ഞതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടർമാർക്കും ഉടമകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, ഒടിടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കേസ്. 

click me!