Latest Videos

വമ്പന്‍ കണ്ടെത്തലുമായി ഓട്ടര്‍; യോഗങ്ങളിൽ ഇനി നിങ്ങള്‍ക്ക് പകരം 'എഐ അവതാര്‍'

By Web TeamFirst Published Feb 22, 2024, 3:55 PM IST
Highlights

നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ് ഈ സാങ്കേതികവിദ്യ. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗപ്പെടുത്തി യോഗം നടന്നിരുന്നു. ഇതില്‍ ഉയര്‍ന്ന 90 ശതമാനം ചോദ്യങ്ങള്‍ക്കും എഐ അവതാര്‍ ഉത്തരം പറഞ്ഞതായാണ് കമ്പനി പറയുന്നത്.

ജോലി സംബന്ധമായി നിരവധി മീറ്റിങ്ങുകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പലര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ക്ക് ആശ്വാസമാകാനുള്ള ശ്രമത്തിലാണ് ടെക് കമ്പനിയായ ഓട്ടര്‍. എഐ അധിഷ്ഠിത ടെക് കമ്പനിയാണ് ഓട്ടര്‍. കമ്പനിയുടെ ശ്രമം വിജയിച്ചാല്‍ എല്ലാ മീറ്റിങ്ങിലും കഷ്ടപ്പെട്ട് പങ്കെടുക്കാന്‍ ആരും ബുദ്ധിമുട്ടേണ്ടി വരില്ല. മീറ്റിങ്ങുകളില്‍ നിങ്ങളുടെ തന്നെ എഐ അവതാറിനെ അവതരിപ്പിച്ചാല്‍ മതിയാകുമെന്നാണ് ഓട്ടര്‍ അഭിപ്രായപ്പെടുന്നത്. 

ദിവസേന 10 യോഗങ്ങളില്‍ വരെ പങ്കെടുക്കേണ്ടി വന്ന അവസ്ഥ നേരിട്ടപ്പോഴാണ് മനസില്‍ പുതിയ ആശയം ഉണ്ടായതെന്ന് ഓട്ടര്‍ മേധാവി സാം ലിയാങ്ങ് പറഞ്ഞു. എഐ അവതാറിന് നിങ്ങളെ പോലെ പെരുമാറാനും, സംസാരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയും. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മിക്കാനാകുമെന്നാണ് ലിയാങ്ങിന്റെ വിലയിരുത്തല്‍. മനുഷ്യനെ പോലെ പെരുമാറാന്‍ എഐ മോഡലുകളെ പ്രാപ്തരാക്കാനായി വിവിധ ഡാറ്റാ സെറ്റുകള്‍ നല്‍കി പരിശീലിപ്പിക്കും. കൂടാതെ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനാവുന്ന എഐ അവതാറുകളെ നിര്‍മ്മിക്കുന്നതിനായി അതാത് വ്യക്തികള്‍ യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡുകളും വോയ്സ് ഡാറ്റയും നല്‍കി വേണം പരിശീലിപ്പിക്കണം. ഇതുവഴി എഐ അവതാറിന് ആ വ്യക്തിയെ പോലെ സംസാരിക്കാനാവും. ജീവനക്കാരന്റെ ശൈലിയിലാവും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നും ലിയാങ് പറഞ്ഞു. 

നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ് ഈ സാങ്കേതികവിദ്യ. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗപ്പെടുത്തി യോഗം നടന്നിരുന്നു. ഇതില്‍ ഉയര്‍ന്ന 90 ശതമാനം ചോദ്യങ്ങള്‍ക്കും എഐ അവതാര്‍ ഉത്തരം പറഞ്ഞതായാണ് കമ്പനി പറയുന്നത്. ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ആവശ്യമുള്ളപ്പോള്‍ യോഗത്തില്‍ ഇടപെട്ട് സംസാരിക്കുക, ശാന്തനായിരിക്കുക തുടങ്ങിയ വൈകാരികമായ ഇടപെടലുകള്‍ക്ക് അവതാറിനെ തയ്യാറാക്കിയെടുക്കുക എന്നതൊരു വെല്ലുവിളിയാണെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

26 അടി നീളം, 2 ടണ്ണിലേറെ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഇതുതന്നെയെന്ന് ശാസ്ത്രജ്ഞർ 
 

click me!