യൂട്യൂബില്‍ കുട്ടികള്‍ എന്ത് ചെയ്താലും മാതാപിതാക്കള്‍ക്ക് ഉടന്‍ വിവരം; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

Published : Sep 07, 2024, 02:51 PM ISTUpdated : Sep 07, 2024, 02:56 PM IST
യൂട്യൂബില്‍ കുട്ടികള്‍ എന്ത് ചെയ്താലും മാതാപിതാക്കള്‍ക്ക് ഉടന്‍ വിവരം;  പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

Synopsis

കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്നതിനുള്ള സംവിധാം അവതരിപ്പിച്ച് ഗൂഗിള്‍

ഇനി കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാം. യൂട്യൂബില്‍ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക് ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

കുട്ടികൾ യൂട്യൂബിൽ എന്തെല്ലാം കാാണുന്നു, എത്ര വീഡിയോകൾ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ പുതിയ ഫീച്ചർ വഴി രക്ഷിതാക്കള്‍ക്ക് എളുപ്പം മനസിലാക്കാം. കുട്ടികൾ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയിൽ വഴി രക്ഷിതാക്കൾക്ക് മെസെജുമെത്തും. ഉത്തരവാദിത്വത്തോടെയുള്ള യൂട്യൂബ് ഉപയോഗത്തിനായി കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യം. വിദഗ്ദരുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരായ ഉപഭോക്താക്കൾക്കുള്ള റെക്കമന്റേഷനുകൾ നിയന്ത്രിക്കുന്നതടക്കമുള്ള നിരവധി സുരക്ഷാ ഫീച്ചറുകൾ യൂട്യൂബ് നേരത്തെ ഒരുക്കിയിരുന്നു. പുതിയ ഫീച്ചറിന്റെ സഹായത്തോടെ കുട്ടികളുടെ ഓൺലൈൻ സാന്നിധ്യത്തിൽ ഒപ്പം നിൽക്കാനും വഴികാണിക്കാനും രക്ഷിതാക്കൾക്ക് കഴിയും.

നിരവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ നയിക്കുന്നത്. കൃത്യമായ മേൽനോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗം അപകടങ്ങൾ വരുത്തിവെയ്ക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള  അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുന്നിട്ടിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

Read more: വാട്സ്ആപ്പ് കോളും സേഫല്ല! ഈ ആപ്പുകളെ കരുതിയിരിക്കുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ