11,250 അടി ഉയരമുള്ള ഒരു വിമാനത്തില്‍ നിന്ന് പൈലറ്റിന്റെ ഐഫോണ്‍ താഴെവീണു, പിന്നീട് സംഭവിച്ചത്.!

By Web TeamFirst Published Aug 21, 2021, 4:21 PM IST
Highlights

ഫോണ്‍ എടുക്കുമ്പോള്‍, അതില്‍ ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല, ഔട്ടര്‍ബോക്‌സ് കേസിന്റെ പുറകില്‍ പൊടി പറ്റിയിരുന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരു യുഎസ് പൈലറ്റിന് തന്റെ ഐഫോണ്‍ നഷ്ടപ്പെട്ടത് 11,250 അടിഉയരത്തില്‍ നിന്നാണ്. പറക്കലിനിടെ കണ്ട മനോഹരമായ മേഘക്കൂട്ടങ്ങളെ വിമാനത്തിന്റെ സൈഡ് വിന്‍ഡോയുടെ പുറത്തു നിന്നും ഷൂട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ ഡയമണ്ട് ഡിഎ 40 വിമാനം കൊളറാഡോ സ്പ്രിംഗ്‌സില്‍ നിന്ന് അറ്റ്‌ലാന്റയിലേക്ക് പറപ്പിക്കുമ്പോഴായിരുന്നു ഈ സംഭവം. 

വിമാനത്തിലെ സൈഡ് വിന്‍ഡോകള്‍ ഫ്‌ലൈറ്റില്‍ തുറക്കാനാകുമെന്നും വിമാനത്തിന്റെ വലിയ പ്ലെക്‌സിഗ്ലാസ് മേലാപ്പ് വികൃതമാകാതെ ചിത്രങ്ങള്‍ എടുക്കാന്‍ ഇങ്ങനെയൊരു വഴിയുണ്ടെന്നും അദ്ദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പറക്കുമ്പോള്‍ ഈ വിന്‍ഡോകള്‍ തുറക്കുന്നത് വളരെ ശക്തമായ ഒരു വായുപ്രവാഹത്തെയാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ സ്ലിപ്‌സ്ട്രീം കൈവശമുള്ള എന്തും വലിച്ചെടുക്കും. ഈ രീതിയില്‍ ഡേവിഡ് 'നൂറുകണക്കിന് ചിത്രങ്ങള്‍' എടുത്തിട്ടുണ്ടെങ്കിലും, ആ ദിവസം അദ്ദേഹത്തിന് ഈ ഐഫോണ്‍ ഈ തുറന്ന വിന്‍ഡോയിലൂടെ നഷ്ടപ്പെട്ടു.

പിറ്റേന്ന് രാവിലെ ഡേവിഡ് നഷ്ടപ്പെട്ട ഫോണിലെ ഡാറ്റ ഇല്ലാതാക്കാന്‍ നോക്കിയപ്പോള്‍, ഐഫോണ്‍ അതിന്റെ മോണിങ് മെസേജ് 'ബ്ലൈത്ത് അര്‍ക്കന്‍സാസിന് സമീപം' നിന്ന് കൈമാറിയെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ജിജ്ഞാസ കാരണം, ഫോണ്‍ കണ്ടെത്താനാകുമോ എന്നറിയാന്‍ ഡേവിഡ് അര്‍ക്കന്‍സാസിലേക്ക് പറക്കാന്‍ തീരുമാനിച്ചു. ഫോണ്‍ അവസാനം ലൊക്കേഷന്‍ കൈമാറിയ സോയാബീന്‍ വയലില്‍ മണിക്കൂറുകളോളം നടത്തിയ തെരയലിനു ശേഷം അദ്ദേഹം അത് കണ്ടെത്തി. ഫോണ്‍ എടുക്കുമ്പോള്‍, അതില്‍ ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല, ഔട്ടര്‍ബോക്‌സ് കേസിന്റെ പുറകില്‍ പൊടി പറ്റിയിരുന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

2018 ല്‍ താന്‍ വാങ്ങിയ ഡിഫെന്‍ഡര്‍ സീരീസ് കേസ് 11,250 അടി വീഴ്ചയില്‍ നിന്ന് തന്റെ ഐഫോണിനെ വലിയ തോതില്‍ സംരക്ഷിക്കപ്പെട്ടുവെന്ന് ഡേവിഡ് കുറിക്കുന്നു. ചാര്‍ജ് ചെയ്തതിനുശേഷം ഐഫോണ്‍ ശരിയായി പ്രവര്‍ത്തിച്ചുവെന്നും ബാറ്ററിക്കു പോലും വീഴ്ചയുടെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!