വീ​ട്ടി​ലെ ഒ​രു മു​റി എ​ങ്കി​ലും ’ടെ​ക്നോ​ള​ജി ഫ്രീ’ ആയിരിക്കണം; കുട്ടികള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി

By Web TeamFirst Published Jan 20, 2020, 7:28 PM IST
Highlights

ദില്ലിയിലെ ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​മാ​യി മോ​ദി സംവദി​ച്ചു. പ​രീ​ക്ഷാ സ​മ​യ​ത്തെ മാ​ന​സി​ക സ​മ്മ​ർ​ദം എ​ങ്ങ​നെ കു​റ​ക്കാം 

ദില്ലി:  വീ​ട്ടി​ലെ ഒ​രു മു​റി എ​ങ്കി​ലും ’ടെ​ക്നോ​ള​ജി ഫ്രീ’ ​ആ​യി​രി​ക്ക​ണമെന്ന് രക്ഷിതാക്കളെയും കുട്ടികളെയും ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ആ ​മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ നോ​ക്ക​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ഉ​പ​ദേ​ശ​മാ​ണി​ത്. പരീക്ഷകാലത്തെ പേടിമാറ്റാന്‍  പ്ര​ധാ​ന​മ​ന്ത്രി കു​ട്ടി​ക​ളോ​ടു സം​വേ​ദി​ക്കു​ന്ന "പ​രീ​ക്ഷാ പേ ​ച​ർ​ച്ച' എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് മോ​ദി​യു​ടെ ഈ ​അ​ഭി​പ്രാ​യം.

ദില്ലിയിലെ ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​മാ​യി മോ​ദി സംവദി​ച്ചു. പ​രീ​ക്ഷാ സ​മ​യ​ത്തെ മാ​ന​സി​ക സ​മ്മ​ർ​ദം എ​ങ്ങ​നെ കു​റ​ക്കാം എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം. കു​ട്ടി​ക​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​ധാ​നമ​ന്ത്രി ഉത്ത​രം ന​ൽ​കു​ക​യും ചെ​യ്തു.

താല്‍കാലിക തിരിച്ചടികള്‍ തളരരുത്. ക്രിക്കറ്റിലെ തോല്‍വികളും, ചന്ദ്രയാന്‍ 2ന്‍റെ പരാജയവും ഉദാഹരണങ്ങളായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ടെക്നോളജി അതിവേഗം മാറുകയാണ്.  അതിനാല്‍ തന്നെ അതിനോടുള്ള ഭയം നല്ലതല്ല, ടെക്നോളജി നമ്മുടെ സുഹൃത്താണ്. ടെക്നോളജിയില്‍ വെറും അറിവ് പോരാ. അത് പ്രയോഗിക്കാനും സാധിക്കണം. പക്ഷെ അതിന്‍റെ അടിമയായി പോകരുത് പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു. ടെക്നോളജി നമ്മുടെ നിയന്ത്രണത്തിലാകണം,അത് നമ്മുടെ സമയം പാഴാക്കുന്നില്ലെന്ന് ജാഗ്രത പുലര്‍ത്തണം.വീട്ടിലെ ഒരു മുറി ടെക്നോളജി ഫ്രീയാക്കണം, അവിടെ ഗാഡ്ജറ്റുകളുമായി പ്രവേശിക്കാന്‍ പാടില്ല. 

പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച മാ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ​റ്റിന്‍റെയും അ​ടി​സ്ഥാ​നം. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും സ​ജീ​വ​മാ​ക​ണം. അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ റോ​ബോ​ട്ടി​നെ പോ​ലെ ആ​യിത്തീരും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ പ്രാവീണ്യം നേടണം. പ​ക്ഷേ അ​ത് ന​മ്മു​ടെ ജീ​വി​തം നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യി​ലാ​വ​രു​ത്- മോ​ദി ഓ​ർ​മി​പ്പി​ച്ചു.

Amazing programme. Watch. https://t.co/t3S6ckqrX1

— Narendra Modi (@narendramodi)
click me!