ട്വിറ്ററിലെ മസ്കിന്‍റെ വെട്ടിചുരുക്കല്‍ നടപടികള്‍ക്ക് കൈയ്യടിച്ച് റെഡിറ്റ് മേധാവി

Published : Jun 22, 2023, 03:37 PM IST
ട്വിറ്ററിലെ മസ്കിന്‍റെ വെട്ടിചുരുക്കല്‍ നടപടികള്‍ക്ക് കൈയ്യടിച്ച് റെഡിറ്റ് മേധാവി

Synopsis

പണം നൽകാത്ത മൈക്രോസോഫ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയാ മാനേജ്‌മെന്റ് ടൂളിൽ നിന്ന്  നേരത്തെ തന്നെ ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. 

സന്‍ഫ്രാന്‍സിസ്കോ: ജൂലൈ ആദ്യം മുതൽ എപിഐ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉള്ള നീക്കത്തിലാണ് റെഡിറ്റ്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.  ഏപ്രിലിലാണ് റെഡിറ്റ് സിഇഒ സ്റ്റീവ ഹഫ്മാൻ പുതിയ റെഡിറ്റ് എപിഐ നിരക്കുകൾ പ്രഖ്യാപിച്ചത്. ട്വിറ്ററിനെ അനുകരിച്ചുള്ളതാണ് പുതിയ മാറ്റമെന്ന സംസാരം നേരത്തെ ഉയർന്നിരുന്നു. ഫെബ്രുവരിയിലാണ് ട്വിറ്റർ പുതിയ എപിഐ നിരക്കുകൾ പ്രഖ്യാപിച്ചത്. സൗജന്യമായി നൽകിയിരുന്ന  എപിഐ ഇനി പണം നൽകിയാൽ മാത്രമേ മറ്റ് ഡെവലപ്പർമാർക്ക് ഉപയോഗിക്കാനാകൂ. 

പണം നൽകാത്ത മൈക്രോസോഫ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയാ മാനേജ്‌മെന്റ് ടൂളിൽ നിന്ന്  നേരത്തെ തന്നെ ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. ഇതുപോലെയുള്ള മാറ്റങ്ങൾക്കാണ് റെഡിറ്റും തയ്യാറാകുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എലോൺ മസ്കുമായി സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നുവെന്നും സിഇഒ സ്റ്റീവ് ഹഫ്മാൻ പറയുന്നു. 

കൂടാതെ മസ്ക് സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടിയെയും ഹഫ്മാൻ പുകഴ്ത്തി സംസാരിച്ചിരുന്നു.നിലവിൽ റെഡിറ്റിന് സ്വന്തം നിലയിൽ നിലനിൽക്കേണ്ടതുണ്ടെന്നും ഹഫ്മാൻ പറഞ്ഞു.  എൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. നിലവിലുള്ള ജീവനക്കാരെക്കൊണ്ട് പരമാവധി ജോലി ചെയ്യിപ്പിക്കുക, ജീവനക്കാരുടെ ആനൂകൂല്യങ്ങളിൽ ഇളവ് വരുത്തുക, നിലവിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതിൽ പലതിനും പണമിടാക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് കമ്പനിയേറ്റെടുത്തതിന് ശേഷം ട്വിറ്റർ നടപ്പിലാക്കിയത്. 

കൂടാതെ ട്വിറ്റർ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണവും മസ്ക് തന്നെയാണ്.അടുത്തിടെയാണ് മസ്ക് പുതിയ സിഇഒയെ നിയമിച്ചത്. എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോ ആണ് പുതിയ മേധാവി. കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ 44 ബില്യൺ ഡോളർ വാങ്ങിയതിനുശേഷം നിരവധി വിവാദങ്ങൾക്ക് ശേഷമാണ് പുതിയ സിഇഒയെ കണ്ടെത്തി എന്ന പ്രഖ്യാപനം മസ്ക് നടത്തിയത്. പരസ്യ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ച , കനത്ത കടബാധ്യതകള്‌‍ക്കൊപ്പം വെല്ലുവിളികൾ നേരിടുന്നതുമായ പ്ലാറ്റ്ഫോമാണ് യാക്കാരിനോ ഏറ്റെടുത്തത്.

'ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ആവേശം' അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശനം നടത്തുമെന്ന് ഇലോണ്‍ മസ്‌ക്

സൂപ്പർ ഹ്യൂമന്‍ അടുത്ത് തന്നെ ഉണ്ടാകും ; ചർച്ചയായി ന്യൂറലിങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ