ഇന്ത്യയില്‍ ഫോണ്‍ ഉപയോക്താക്കള്‍ കൂടി; ട്രായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്

By Web TeamFirst Published Oct 13, 2020, 11:15 AM IST
Highlights

രാജ്യത്തെ മൊത്തം ടെലിഫോണ്‍ സബ്സ്ക്രിപ്ഷന്‍ ജൂണ്‍ 2020 അവസാനം 1,160.52 ദശലക്ഷം ആയിരുന്നെങ്കില്‍ ജൂലൈ 2020 അവസാനത്തില്‍ അത് 1,164 ദശലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. 

ദില്ലി: കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 35 ലക്ഷത്തോളം പുതിയ ഉപയോക്താക്കള്‍ വന്നതായി റിപ്പോര്‍ട്ട്. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് 3.7 ദശലക്ഷം ഉപയോക്താക്കളുടെ നഷ്ടവും ഈ കാലയളവില്‍ ഉണ്ടായി. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന്‍ ഡാറ്റ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ മൊത്തം ടെലിഫോണ്‍ സബ്സ്ക്രിപ്ഷന്‍ ജൂണ്‍ 2020 അവസാനം 1,160.52 ദശലക്ഷം ആയിരുന്നെങ്കില്‍ ജൂലൈ 2020 അവസാനത്തില്‍ അത് 1,164 ദശലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. 0.03 മാസ വര്‍ദ്ധനവാണ്  മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ജൂണ്‍ മാസത്തിലെ 638.83 ദശലക്ഷം  ഉപയോക്താക്കള്‍ എന്നത് ജൂലൈ അവസാനമാകുമ്പോള്‍ 638.46 ദശലക്ഷം എന്ന രീതിയില്‍ കൂടി. ഗ്രാമ പ്രദേശത്ത് ജൂലൈ അവസാനത്തില്‍ ഉപയോക്താക്കളുടെ എണ്ണം 525.54 ദശലക്ഷമാണ്. 

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ടെലിഫോണ്‍ ഉപയോക്താക്കളുടെ മാസംതോറുമുള്ള വളര്‍ച്ച നിരക്ക് യഥാക്രമം  0.26 ശതമാനവും, 0.35 ശതമാനവുമാണ്. 

ഈ കാലയളവില്‍ മാത്രം 7.53 ദശലക്ഷം ഉപയോക്താക്കള്‍ തങ്ങളുടെ നമ്പര്‍ മാറ്റാതെ ടെലികോം സേവനദാതാവിനെ മാറ്റുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചുവെന്ന് ട്രായി റിപ്പോര്‍ട്ട് പറയുന്നു. കണക്ക് പ്രകാരം എയര്‍ടെല്‍ ഈ കാലയളവില്‍ 3.26 ദശലക്ഷം ഉപയോക്താക്കളെ നേടിയിട്ടുണ്ട്. രാജ്യത്തെ ടെലികോം മേഖലയിലെ ആദ്യ അഞ്ച് സേവനദാതാക്കള്‍ രാജ്യത്തെ 98.91 ശതമാനം മൊബൈല്‍ ബ്രോഡ് ബാന്‍റ് കണക്ഷനുകള്‍ കൈകാര്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം വയര്‍ ബ്രോഡ്ബാന്‍റ് കണക്ഷനില്‍ ബിഎസ്എന്‍എല്‍ ആണ് രാജ്യത്ത് മുന്നില്‍ 7.86 ദശലക്ഷം വയര്‍ഡ് ബ്രോഡ്ബാന്‍റ് കണക്ഷന്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. രണ്ടാം സ്ഥാനത്ത് എയര്‍ടെല്‍ ആണ് ഇവര്‍ക്ക് 2.49 ദശലക്ഷം കണക്ഷനാണ് ഉള്ളത്.

click me!