റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ ? ഒരു സന്തോഷ വാര്‍ത്തയുണ്ട്.!

By Web TeamFirst Published Oct 6, 2022, 7:45 AM IST
Highlights

കഴിഞ്ഞ നാല് വർഷമായി റുപേ ക്രെഡിറ്റ് കാർഡുകൾ  ആക്ടീവാണ്. കൂടാതെ എല്ലാ പ്രമുഖ ബാങ്കുകളും വാണിജ്യ, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഇൻക്രിമെന്റൽ കാർഡുകൾ നൽകുന്നുമുണ്ട്.

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക്  ഇനി മുതൽ ചാർജ്  ഈടാക്കില്ല. ആർബിഐയുടെ നിർദ്ദേശത്തിന് അനുസൃതമായി ഈയടുത്തിടത്ത് ഇറക്കിയ എൻപിസിഐയുടെ സർക്കുലറിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 

കഴിഞ്ഞ നാല് വർഷമായി റുപേ ക്രെഡിറ്റ് കാർഡുകൾ  ആക്ടീവാണ്. കൂടാതെ എല്ലാ പ്രമുഖ ബാങ്കുകളും വാണിജ്യ, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഇൻക്രിമെന്റൽ കാർഡുകൾ നൽകുന്നുമുണ്ട്.
അന്താരാഷ്ട്ര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി ആപ്പിൽ നിന്നുള്ള നിലവിലുള്ള പ്രോസസുകൾ ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) സർക്കുലറിൽ പറയുന്നു.

നിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റും (MDR) 2000 രൂപയിൽ താഴെയോ അതിന് തുല്യമായതോ ആയ ഇടപാട് തുകയ്ക്ക് ബാധകമാണ്. ഒരു കടയിൽ പേയ്മെന്റ് നടത്തുമ്പോൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കളിൽ നിന്ന് ബാങ്കിന് നൽകുന്ന തുകയാണ് MDR. "ക്രഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യം ഉപഭോക്താവിന് മികച്ച പേയ്‌മെന്റുകൾ നൽകുക എന്നതാണ്. 

നിലവിൽ, ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ് അക്കൗണ്ടുകളുമായോ കറന്റ് അക്കൗണ്ടുകളിലേക്കോ യുപിഐ ലിങ്ക് ചെയ്തിട്ടുണ്ട്" റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു. ട്രാൻസാക്ഷനുകളിൽ പൂർണമായും സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം ഉപയോക്താക്കൾക്ക് ഹിസ്റ്ററി എളുപ്പത്തിൽ ആക്സസ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാരും ആപ്പുകളും സർക്കുലർ അനുസരിച്ച് പ്രവർത്തിക്കും.  ഇടപാടുകളെ കുറിത്ത് ഉപഭോക്താവിന് നോട്ടിഫിക്കേഷനോ മെസെജോ ലഭിക്കും. ഈ നടപടി ഹോംഗ്രൗൺ പേയ്‌മെന്റ് ഗേറ്റ്‌വേയെ പ്രോത്സാഹിപ്പിക്കുകയും റുപേ കാർഡുകളുടെ വിപുലമായ സ്വീകാര്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതിനായി ഒരു ആഡ്-ഓൺ കാർഡുമായി കണക്ട് ചെയ്ത മൊബൈൽ നമ്പർ  വേണം.

ഐഫോണ്‍ 13 മോഡല്‍ വന്‍ വിലക്കുറവില്‍ വാങ്ങാം; ഓഫര്‍ ഇങ്ങനെ

click me!