ഇങ്ങനെ പോയാല്‍ ശരിയാകില്ല; സാംസങ്ങ്, ഷവോമി ഫോണുകള്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരികള്‍

By Web TeamFirst Published Jan 13, 2020, 8:16 PM IST
Highlights

ബ്രാന്‍റുകളില്‍ വിപണിയിലെ അവസ്ഥ ഗൗരവമായി കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലാത്തപക്ഷം ചില്ലറ വ്യാപാരികളും അസോസിയേഷനും ബ്രാന്‍റുകള്‍ ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ്. 

മുംബൈ: ഷവോമി, വണ്‍പ്ലസ്, സാംസങ്ങ് പോലുള്ള ബ്രാന്‍റുകളെ കടകളില്‍ നിന്നും വിലക്കുമെന്ന ഭീഷണിയുമായി ചില്ലറ മൊബൈല്‍ വില്‍പ്പനക്കാര്‍. ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ വലിയ ഓഫറുകളാണ് പല സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ക്ക് നല്‍കുന്നത് ഇത് കടകളില്‍ ആളുകളെ കുറയ്ക്കുന്നു എന്നാണ് വില്‍പ്പനക്കാരുടെ പരാതി. ഇതോടെ ഓണ്‍ലൈന്‍ ഓഫറുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ രാജ്യത്തെ മുന്‍നിര ബ്രാന്‍റുകള്‍ക്ക് കത്തെഴുതി.

ബ്രാന്‍റുകളില്‍ വിപണിയിലെ അവസ്ഥ ഗൗരവമായി കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലാത്തപക്ഷം ചില്ലറ വ്യാപാരികളും അസോസിയേഷനും ബ്രാന്‍റുകള്‍ ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ്. ഞങ്ങള്‍ ബലപ്രയോഗത്തിനില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഈ ബ്രാന്‍റുകളെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ സാംസങ്ങ്, ഷവോമി അടക്കമുള്ള മുന്‍നിര ബ്രാന്‍റുകള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്.

Read More: സ്മാര്‍ട്ട് ടിവികളുമായി റിയല്‍മെ, 55 ഇഞ്ച് ടിവി 40,000 രൂപയ്ക്കു വില്‍ക്കാനൊരുങ്ങുന്നു

ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നല്‍കുന്ന ഓഫറുകള്‍ പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ബ്രാന്‍റുകള്‍ക്ക് മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ കഴിഞ്ഞമാസവും കത്ത് എഴുതിയിരുന്നു. ഇതിന് മറുപടിയായി വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് ഓപ്പോ, വിവോ, റിയല്‍ മീ ബ്രാന്‍റുകള്‍ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ മുന്‍നിരക്കാരായ സാംസങ്ങും, ഷവോമിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Read More: നെറ്റ്‍വര്‍ക്കില്ലാതെയും കോൾ ചെയ്യാം; ഫോൺവിളിയുടെ ചരിത്രം തിരുത്തുന്ന പ്രത്യേകത കേരളത്തിൽ

click me!