സുപ്രീംകോടതിയില്‍ ആമസോണിന് വന്‍ വിജയം; റിലയന്‍സിന് തിരിച്ചടിയായി വിധി

Web Desk   | Asianet News
Published : Aug 06, 2021, 12:40 PM ISTUpdated : Aug 06, 2021, 12:41 PM IST
സുപ്രീംകോടതിയില്‍ ആമസോണിന് വന്‍ വിജയം; റിലയന്‍സിന് തിരിച്ചടിയായി വിധി

Synopsis

ബിഗ് ബസാര്‍  ആടക്കമുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ ബിസിനസുകള്‍ 3.4 ശതകോടി ഡോളറിന് ഏറ്റെടുക്കനായിരുന്നു റിലയന്‍സ് പദ്ധതി. 

ദില്ലി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഏറ്റെടുക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ വന്‍ തിരിച്ചടി. 3.4 ശതകോടി ഡോളറിന്‍റെ ഏറ്റെടുക്കല്‍‍ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. നേരത്തെ ഇതേ കേസില്‍ സിംഗപ്പൂര്‍ അന്താരാഷ്ട്ര തര്‍‍ക്കപരിഹാര കോടതി നല്‍കിയ സ്റ്റേ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ബിഗ് ബസാര്‍  ആടക്കമുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ ബിസിനസുകള്‍ 3.4 ശതകോടി ഡോളറിന് ഏറ്റെടുക്കനായിരുന്നു റിലയന്‍സ് പദ്ധതി. എന്നാല്‍ ഇതിനെതിരെ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി കരാറുകള്‍ ഉണ്ടായിരുന്ന ഇ കോമേഴ്സ് ഭീമന്മാരായ ആമസോണ്‍ കേസിന് പോവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി ഈ കൈമാറ്റം തടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ആമസോണ്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അവര്‍ക്ക് പ്രതികൂലമായി വിധി വന്നിരിക്കുന്നത്.

ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെയാണ് വിധി. ഫ്യൂച്ചര്‍‍ ഗ്രൂപ്പിനായി മുതര്‍‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും, ആമസോണിനായി ഗോപാല്‍ സുബ്രഹ്മണ്യവുമാണ് വാദിച്ചത്. 

2020 ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ചെറുകിട വ്യാപാര ശൃംഖല, വെയര്‍ഹൗസ്, ലോജസ്റ്റിക്ക് ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ഇവരും റിലയന്‍സും തമ്മില്‍ കരാറുണ്ടായിരുന്നു. എന്നാല്‍ 2019 ല്‍ ഫ്യൂച്ചര്‍ഗ്രൂപ്പുമായി നടത്തിയ ഓഹരി കൈമാറ്റ വ്യവസ്ഥ പ്രകാരം ഈ കൈമാറ്റം സാധ്യമല്ലെന്ന വാദവുമായി ആമസോണ്‍ രംഗത്ത് എത്തുകയായിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ഫ്യൂച്ചര്‍ഗ്രൂപ്പ് എന്ന കമ്പനിയില്‍ ആമസോണിന് 49 ശതമാനം ഓഹരിയുണ്ട്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപര രംഗത്ത് മത്സരിക്കാന്‍ ഒരുങ്ങുന്ന ആമസോണും, റിലയന്‍സും തമ്മിലുള്ള വലിയ പോരാട്ടമായാണ് ഇതുമായി ബന്ധപ്പെട്ട കേസിനെ രാജ്യത്തെ സാമ്പത്തിക രംഗം നോക്കി കാണുന്നത്. ഈ കേസിലാണ് ഇപ്പോള്‍ നിര്‍ണ്ണായകമായ സുപ്രീംകോടതി വിധി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ