പുതിയ സിമ്മില്‍ ഒരു ദിവസം എസ്എംഎസ് വിലക്കണം; ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

Published : Nov 15, 2022, 05:52 PM IST
പുതിയ സിമ്മില്‍ ഒരു ദിവസം എസ്എംഎസ് വിലക്കണം; ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

Synopsis

മുകളിൽ സൂചിപ്പിച്ച എല്ലാ ടെലികോം കമ്പനികളും പുതിയ സിമ്മിൽ  ഒരു ദിവസത്തേക്ക് എസ്എംഎസ് സൗകര്യം നല്‍കാന്‍ പാടില്ലെന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പറയുന്നത്. 

ദില്ലി: റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ , ഭാരതി എയർടെൽ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർക്ക് പുതിയ ഉത്തരവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 

പുതിയ ഉത്തരവ് പ്രകാരം, മുകളിൽ സൂചിപ്പിച്ച എല്ലാ ടെലികോം കമ്പനികളും പുതിയ സിമ്മിൽ  ഒരു ദിവസത്തേക്ക് എസ്എംഎസ് സൗകര്യം നല്‍കാന്‍ പാടില്ലെന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പറയുന്നത്. സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുമ്പോഴും എസ്എംഎസ് വിലക്ക് വരും.

ഇപ്പോൾ വന്നിരിക്കുന്ന ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്  ഉത്തരവ് ഉപയോക്ത സംരക്ഷണത്തിന്‍റെ ഭാഗമാണ് എന്നാണ് വിശദീകരണം.  തട്ടിപ്പുകാർക്ക് ഫിഷിംഗ് കോളുകൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ട്. സിം സ്വാപിങ് ഇന്ന് നടക്കുന്ന ഒരു പ്രധാന തട്ടിപ്പാണ് ഒരു കോളിലൂടെയോ എസ്എംഎസിലൂടെയോ വിവരം ചോര്‍ത്തി നിങ്ങളുടെ സിം സ്വാപ് ചെയ്യും. ഇതിലൂടെ 

തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ സിം വിജയകരമായി സ്വാപ്പ് ചെയ്യാൻ കഴിയുകയാണെങ്കില്‍ നിങ്ങൾക്ക് നെറ്റ്‌വർക്ക് സേവനങ്ങളിലേക്കുള്ള ആക്‌സസ് നഷ്‌ടമാകും. ഓൺലൈൻ ബാങ്കിംഗിനും മറ്റും പ്രധാനപ്പെട്ട ഒടിപികള്‍ ഇതോടെ തട്ടിപ്പുകാര്‍ക്ക് ആ നിമിഷം മുതല്‍ ലഭിക്കുന്നു.  സിം സ്വാപ്പ് അല്ലെങ്കിൽ റീപ്ലേസ്‌മെന്റ് സാഹചര്യങ്ങളിൽ 24 മണിക്കൂർ എസ്എംഎസ് സൗകര്യങ്ങൾ തടയാനുള്ള ഉത്തരവ് വരുന്നതിലൂടെ യഥാര്‍ത്ഥ സിം ഉടമയ്ക്ക് ആവശ്യമായ നടപടി എടുക്കാന്‍ സമയം നല്‍കുന്നു.  15 ദിവസത്തിനകം നിർദേശങ്ങൾ നടപ്പാക്കാൻ ടെലികോം കമ്പനികളോട് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

ഞെട്ടിക്കുന്ന വേഗത, തരംഗമാകാൻ ജിയോ 5ജി രണ്ട് സുപ്രധാന നഗരങ്ങളിൽ കൂടി അവതരിപ്പിച്ചു!

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്‍; പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസാന തീയതി നീട്ടി

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ