മസ്കിന്‍റെ ഒറ്റ ട്വീറ്റ്; ടെസ്ലയ്ക്ക് ഒലിച്ച് പോയത് 1 ലക്ഷം കോടി രൂപ

By Web TeamFirst Published May 3, 2020, 8:53 AM IST
Highlights

ഇലോണ്‍ മസ്കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. 
 

ന്യൂയോര്‍ക്ക്: ഇലോൺ‌ മസ്കിന്‍റെ കഴിഞ്ഞ ദിവസം ട്വീറ്റ് മൂലം ടെസ്‌ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി രൂപയാണ്.  ട്വീറ്റ് വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഓഹരിവിലയിടിഞ്ഞ് വലിയ നഷ്ടം സംഭവിച്ചത്.  ടെസ്‌ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്‍റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ട്വീറ്റിലൂടെ മറുപടി നൽകി. ഇതോടെ വിപണി ഇളകി മറിഞ്ഞു. ഭയന്നുപോയ ഉടമകൾ ഓഹരികളെല്ലാം അതിവേഗം വിറ്റൊഴിവാക്കി. വാള്‍ സ്ട്രീറ്റില്‍ വന്‍ പരിഭ്രാന്തിയാണ് ട്വീറ്റ് ഉണ്ടാക്കിയത്.

I am selling almost all physical possessions. Will own no house.

— Elon Musk (@elonmusk)

ഒരു ട്വീറ്റ് കാണം 1400 കോടി ഡോളറിന്റെ ഇടിവാണ് ടെസ്‌ല ഓഹരികൾക്ക് സംഭവിച്ചത്. ഇലോണ്‍ മസ്കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. 

ഇതിനിടെ ട്വീറ്റ് തമാശയാണോ എന്ന് ചലർ ചോദിച്ചപ്പോൾ ‘നോ’ എന്നാണ് മസ്ക് മറുപടി നൽകിയത്. ഇത് നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാക്കി. ഈ വര്‍ഷത്തില്‍ ടെസ്‌ലയുടെ മൊത്തമൂല്യം 10000 കോടി ഡോളറായി വര്‍ദ്ധിച്ചിരുന്നു.

click me!