BSNL Offer : ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: തകര്‍പ്പന്‍ 5 ഓഫറുകള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Dec 22, 2021, 02:56 PM IST
BSNL Offer : ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: തകര്‍പ്പന്‍ 5 ഓഫറുകള്‍ ഇങ്ങനെ

Synopsis

 ഈ ഓഫറുകള്‍ ദീര്‍ഘകാല വാലിഡിറ്റി, ഉയര്‍ന്ന വേഗതയുള്ള ഡാറ്റ, വ്യക്തിഗതമാക്കിയ റിംഗ് ബാക്ക് ടോണ്‍ എന്നിവ നല്‍കുന്നു. ദീര്‍ഘകാല വാലിഡിറ്റിയും ഉയര്‍ന്ന വേഗതയുള്ള ഡാറ്റയുമുള്ള മികച്ച 5 ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഇതാ  

ബിഎസ്എന്‍എല്‍ അതിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകള്‍ ദീര്‍ഘകാല വാലിഡിറ്റി, ഉയര്‍ന്ന വേഗതയുള്ള ഡാറ്റ, വ്യക്തിഗതമാക്കിയ റിംഗ് ബാക്ക് ടോണ്‍ എന്നിവ നല്‍കുന്നു. ദീര്‍ഘകാല വാലിഡിറ്റിയും ഉയര്‍ന്ന വേഗതയുള്ള ഡാറ്റയുമുള്ള മികച്ച 5 ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഇതാ

ബിഎസ്എന്‍എല്‍ 2,399 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 2,399 രൂപയുടെ പ്ലാന്‍ 425 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ പിആര്‍ബിടി, സൗജന്യ ഇറോസ് നൗ സബ്സ്‌ക്രിപ്ഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ 1,999 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 1,999 രൂപയുടെ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് 600ജിബി ഹൈ-സ്പീഡ് ഡാറ്റ (600GB ഡാറ്റക്ക് ശേഷം 80Kbps), അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ ഇറോസ് നൗവിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ 1499 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 1499 രൂപയുടെ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് പ്രതിദിനം 100 എസ്എംഎസുകളും 24 ജിബി ഡാറ്റയും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

BSNL 397 രൂപ പ്ലാന്‍ (ഗോവ, മഹാരാഷ്ട്ര സര്‍ക്കിളുകളില്‍ മാത്രം)

ബിഎസ്എന്‍എല്ലിന്റെ 397 രൂപയുടെ പ്ലാന്‍ 300 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, ദിവസത്തേക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ 999 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 999 രൂപയുടെ പ്ലാന്‍ 240 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് 2 മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പിആര്‍ബിടിയും വാഗ്ദാനം ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ