കൊവിഡ് ചികില്‍സയ്ക്ക് ശേഷം ട്രംപ് നടത്തിയ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു, ട്വിറ്റര്‍ മറച്ചു.!

By Web TeamFirst Published Oct 7, 2020, 8:27 AM IST
Highlights

ഈ പനിക്കാലത്തോടൊപ്പം ജീവിക്കാന്‍ പഠിക്കുക, അതായത് നാം കൊവിഡിനൊപ്പം ജീവിക്കുന്നത് പോലെ, വലിയൊരു ജനവിഭാഗത്തില്‍ പനിയെക്കാള്‍ കുറവ് അപകടമേ ഇത് ഉണ്ടാക്കുകയുള്ളൂ. - ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. 

വാഷിംങ്ടണ്‍: കൊവിഡ് ബാധിതനായ ചികില്‍സയ്ക്ക് ശേഷം വൈറ്റ് ഹൌസില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് തിരിച്ചെത്തിയത്. അതിന് പിന്നാലെ ട്രംപ് നടത്തിയ ട്വിറ്റര്‍ പോസ്റ്റ് ട്വിറ്റര്‍ വ്യാജവിവരങ്ങളുടെ അലര്‍ട്ടില്‍ പെടുത്തി. പിന്നാലെ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു.

ഈ പനിക്കാലത്തോടൊപ്പം ജീവിക്കാന്‍ പഠിക്കുക, അതായത് നാം കൊവിഡിനൊപ്പം ജീവിക്കുന്നത് പോലെ, വലിയൊരു ജനവിഭാഗത്തില്‍ പനിയെക്കാള്‍ കുറവ് അപകടമേ ഇത് ഉണ്ടാക്കുകയുള്ളൂ. - ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ് എന്ന് അറിയിച്ചാണ് ഫേസ്ബുക്കും ട്വിറ്ററും ഇതിനെതിരെ നടപടി എടുത്തത്.

കൊവിഡ് 19 ന്‍റെ  ആഘാതം സംബന്ധിച്ച് കൃത്യമല്ലാത്ത വിവരം ഞങ്ങള്‍ നീക്കം ചെയ്യും. ഈ പോസ്റ്റ് അതിനാലാണ് നീക്കം ചെയ്തത്. ഫേസ്ബുക്ക് പോളിസി കമ്യൂണിക്കേഷന്‍ മാനേജര്‍ ആന്‍റി സ്റ്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോണ്‍സ് ഹോപ്പിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു പനിക്കാലത്ത് മരിക്കുന്നതിന്‍റെ പത്തിരട്ടി ആളുകള്‍ കൊവിഡ് വന്ന് മരിച്ചുവെന്നാണ് കണക്ക്. ഇത് പ്രകാരം ട്രംപിന്‍റെ വാദം തെറ്റാണ്. 

കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടത്. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. കൊവിഡില്‍ ഭയപ്പെടേണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപിന്റെ ചികിത്സ. ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ടിവി ചാനലുകള്‍ തത്സമം സംപ്രേഷണം ചെയ്തു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു. വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

click me!