'സോഷ്യല്‍ മീഡിയകള്‍ പൂട്ടണം'; തെറ്റായ വിവരം ട്വീറ്റ് ചെയ്ത് പ്രശ്നത്തിലായ ട്രംപ് രോഷത്തില്‍

By Web TeamFirst Published May 28, 2020, 8:31 AM IST
Highlights

ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ൾ​ക്ക് വ്യാജ വിവരമാണ് എന്ന് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്. ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​ർ വ​സ്തു​താ പ​രി​ശോ​ധ​നാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പനികള്‍ക്കെതിരെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. സോ​ഷ്യ​ൽ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും കമ്പനികള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ൾ​ക്ക് വ്യാജ വിവരമാണ് എന്ന് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്. ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ൾ ച​തി​യാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ട്രം​പ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. വോ​ട്ട് ബൈ ​മെ​യി​ൽ സം​ബ​ന്ധി​ച്ച ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ട്വി​റ്റ​ർ ട്രം​പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.

അതേ സമയം ട്രംപിന്‍റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്. അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്‍റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടു ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്. 

അതേ സമയം സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് വേണ്ടി മര്‍ഗ്ഗനിര്‍ദേശം കൊണ്ടുവരുമെന്ന ട്രംപിന്‍റെ വാദം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ഒരു ഓഡര്‍ വൈകാതെ ട്രംപ് ഒപ്പുവച്ചെക്കും എന്നാണ് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചത്.

click me!