ട്വിറ്റർ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Published : Aug 31, 2019, 06:44 AM IST
ട്വിറ്റർ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Synopsis

 അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാൽമണിക്കൂർ നേരം മോശം വാക്കുകളും പാരാമർശങ്ങളും ട്വീറ്റുകൾ പോസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 

ദില്ലി: ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരാണ് ഡോർസോയുടെ അക്കൗണ്ടിൽ കടന്നുകൂടിയത്. പതിനഞ്ച് ദഷലക്ഷം ഫോളോവർമാരുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാൽമണിക്കൂർ നേരം മോശം വാക്കുകളും പാരാമർശങ്ങളും ട്വീറ്റുകൾ പോസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ