'വി' ഉപഭോക്താക്കളേ, ഇതാ നിങ്ങള്‍ക്കായി സിഇഒയുടെ ഒരു കത്ത്, 'ഇനിയെന്ത് ചെയ്യും'?

By Web TeamFirst Published Aug 16, 2021, 8:04 AM IST
Highlights

വോഡഫോണ്‍ ഐഡിയയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സിഇഒയുടെ ഈ കുറിപ്പ് പ്രാധാന്യം അര്‍ഹിക്കുന്നു.

മ്പനി നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് ഇടയില്‍, വോഡഫോണ്‍ ഐഡിയ സിഇഒ രവീന്ദര്‍ ടക്കര്‍ ഉപഭോക്താക്കള്‍ക്കായി ഒരു കത്തെഴുതിയിരിക്കുന്നു. അതില്‍ 'വി' ബ്രാന്‍ഡിംഗിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി തുടരുന്ന ഡിജിറ്റല്‍ ഇന്ത്യന്‍, ഡിജിറ്റല്‍ ഭാരത് സാങ്കേതികവിദ്യ, സേവനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയ്ക്ക് ഉപയോക്താക്കള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഈ വാഗ്ദാനം കമ്പനി തുടര്‍ന്നും നല്‍കുമെന്ന് തക്കര്‍ ഉപഭോക്താക്കളോട് പറഞ്ഞു.

എങ്കിലും, വി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തക്കര്‍ തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. അഭൂതപൂര്‍വമായ ആഗോള പകര്‍ച്ചവ്യാധിയുടെ ഫലങ്ങള്‍ കഴിഞ്ഞ വര്‍ഷം കണ്ടതായും മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിച്ചതായും അദ്ദേഹം പറയുന്നു. വി-യുടെ ഒരു വര്‍ഷത്തെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഉപയോക്താക്കളെ എല്ലായ്‌പ്പോഴും കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി രാജ്യത്തുടനീളം നെറ്റ്‌വര്‍ക്ക് സംയോജനം വേഗത്തിലാക്കിയെന്ന് ടക്കാര്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മെഷീനുകള്‍, സ്മാര്‍ട്ട് പൗരന്മാര്‍ എന്നിവരെ സഹായിക്കുന്നതിനായി കമ്പനി 5 ജി റെഡി നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കുകയും സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കത്തില്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും കൂടുതല്‍ നേട്ടങ്ങള്‍ നേടാനും ജീവിതത്തില്‍ മുന്നേറാനും സഹായിക്കുന്നതിന്, ഡിജിറ്റല്‍ സേവനങ്ങളുടെ വലിയ ഒരു ബണ്ടില്‍ അവതരിപ്പിച്ചു. വിനോദം, പഠനം, ആരോഗ്യം, ബിസിനസ്സ് എന്നീ മേഖലകളുമായി മുന്നേറുന്നതിന് വി സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വോഡഫോണ്‍ ഐഡിയയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സിഇഒയുടെ ഈ കുറിപ്പ് പ്രാധാന്യം അര്‍ഹിക്കുന്നു. ടെലികോം കമ്പനിയുടെ പ്രതിസന്ധി ഒഴിവാക്കുന്നതിനായി, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറാന്‍ വാഗ്ദാനം ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കുമാര്‍ മംഗലം ബിര്‍ള രാജിവച്ചിരുന്നു.

58,254 കോടി രൂപയുടെ എജിആര്‍ ബാധ്യത ഉണ്ടായിരുന്നതില്‍ കമ്പനി 7,854.3 കോടി രൂപ അടച്ചു, 50,399.6 കോടി രൂപ കുടിശ്ശികയാണ്. 2021 മാര്‍ച്ച് 31 വരെ വാടക ബാധ്യതകള്‍ ഒഴികെയുള്ള മൊത്തം കടം 1,80,310 കോടി രൂപയായിരുന്നു. ഈ തുകയില്‍ 96,270 കോടിയുടെ മാറ്റിവെച്ച സ്‌പെക്ട്രം പേയ്‌മെന്റ് ബാധ്യതകളും ബാങ്കുകളില്‍ നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും 23,080 കോടി രൂപയുടെ കടവുമാണ് ഉള്ളത്. കുടിശ്ശിക കണക്കാക്കുന്നതില്‍ ആരോപിക്കപ്പെടുന്ന പിശകുകള്‍ തിരുത്താനുള്ള ഹര്‍ജി സുപ്രീം കോടതി ഈയിടെ തള്ളിയതിന് ശേഷം, ഈ ആഴ്ച ആദ്യം, വോഡഫോണ്‍ ഐഡിയ സുപ്രീം കോടതിയില്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കി.

ഈ ഉത്തരവിലൂടെയും തര്‍ക്കങ്ങള്‍ നിരസിക്കപ്പെട്ടുവെന്നും അതിന്റെ ഏകദേശം 27.3 കോടി വരിക്കാരെ അതു ബാധിച്ചുവെന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. പുറമേ ബിസിനസ്സിലെ നിക്ഷേപ നഷ്ടവും ജീവനക്കാരുടെ ഉപജീവനത്തെ ബാധിക്കുന്നതും വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, സ്‌റ്റോര്‍ ജീവനക്കാര്‍ എന്നിവയെ ബാധിക്കുന്നതും മറ്റ് പ്രതിസന്ധികളില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!