ആപ്പ് അധിഷ്ഠിത മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ വി

By Web TeamFirst Published Jan 23, 2021, 8:31 AM IST
Highlights

എംഫൈന്‍ ആപ്പിലൂടെ വി വരിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരെ കണ്‍സള്‍ട്ടേഷന് തെരഞ്ഞെടുക്കാം. രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് ചാറ്റ് ചെയ്യുകയോ വീഡിയോയിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുകയോ ചെയ്യാം. 

വോഡഫോണ്‍- ഐഡിയ (വി) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമായ എംഫൈനുമായി സഹകരിക്കുന്നു. പ്രമുഖ ആശുപത്രി ശൃംഖലകളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ രോഗികള്‍ക്കിത് അവസരമൊരുക്കുന്നു. സാമൂഹ്യ അകലത്തിന്റെ കാലത്ത് രോഗികള്‍ക്ക് ആശുപത്രികള്‍ സന്ദശിക്കുന്നത് ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടര്‍മാരുമായി തല്‍സമയ ചാറ്റിങിനും വീഡിയോ കണ്‍സള്‍ട്ടേഷനും ഇത് സൗകര്യമൊരുക്കുന്നു.

എംഫൈന്‍ ആപ്പിലൂടെ വി വരിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരെ കണ്‍സള്‍ട്ടേഷന് തെരഞ്ഞെടുക്കാം. രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് ചാറ്റ് ചെയ്യുകയോ വീഡിയോയിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുകയോ ചെയ്യാം. പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാനും സ്ഥിരം ചെക്കപ്പിനും സൗകര്യമുണ്ടായിരിക്കും. എംഫൈന്‍ ആപ്പ് വഴി രോഗികള്‍ക്ക് ചിത്രങ്ങള്‍, മുന്‍കാല മെഡിക്കല്‍ റെക്കോഡുകള്‍, പ്രിസ്‌ക്രിപ്ഷനുകള്‍ തുടങ്ങിയവ അയക്കാനാവും. ഇന്ത്യയിലെ 600 ലധികം വരുന്ന ആശുപത്രികളിലെ 35 സ്‌പെഷ്യാലിറ്റികളിലേതുള്‍പ്പടെയുള്ള നാലായിരത്തിലധികം ടോപ്പ് ഡോക്ടര്‍മാര്‍ എംഫൈനില്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തവും സമഗ്രമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എംഫൈനുമായിട്ടുള്ള സഹകരണമെന്നു വി അറിയിച്ചു. നൂതനമായ മാര്‍ഗങ്ങളിലൂടെ അവരുടെ ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഈ പങ്കാളിത്തം ഇന്നത്തെ ഡിജിറ്റല്‍ സൊസൈറ്റിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകളെ നിറവേറ്റുകയും ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച സേവനങ്ങളാണ് വരിക്കാര്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍ ലഭ്യമാക്കുന്നതെന്നും, സഹകാരികളെയും വരുമാനവും വര്‍ധിപ്പിക്കുകയാണ് വിഐഎല്‍ ബിസിനസ് തന്ത്രത്തിന്റെ നിര്‍ണായക ഘടകമെന്നും ഇതുപോലുള്ള സഹകരണം വരിക്കാര്‍ക്ക് കൂടുതല്‍ മുല്യം നല്‍കുകയും വളരാനുള്ള അവസരം ഒരുക്കുമെന്നും വിശ്വസിക്കുന്നതായി വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

കോവിഡ്19നെ തുടര്‍ന്നു കഴിഞ്ഞ ആറു മാസത്തിനിടെ ഇതുവരെ ടെലിമെഡിസിന്‍ ഉപയോഗിക്കാതിരുന്ന രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലെവിടെ നിന്നും സ്‌പെഷ്യലിസ്റ്റുകളുമായി കണ്‍സള്‍ട്ട് ചെയ്യുന്നുവെന്നും മൊബൈലന്റെ ശക്തി രാജ്യത്തെ 1000ത്തിലധികം പട്ടണങ്ങളിലുള്ള ജനങ്ങള്‍ക്കുപോലും ഉപകാരപ്പെടുന്നുവെന്നും എംഫൈന്‍ സ്ഥാപക അംഗവും ചീഫ് ബിസിനസ് ഓഫീസറുമായ അര്‍ജുന്‍ ചൗധരി പറഞ്ഞു.

click me!