ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

By Web TeamFirst Published Jul 16, 2021, 11:37 AM IST
Highlights

ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 

ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി ആപ്ലിക്കേഷന്‍ വെളിപ്പെടുത്തി. 

95 ശതമാനം അക്കൗണ്ടുകളും സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്ന് അവര്‍ വ്യക്തമാക്കി. ആഗോള പ്രതിമാസ ശരാശരി എട്ട് ദശലക്ഷം അക്കൗണ്ടുകളാണ്. ഇവ നിരോധിക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുന്നുവെന്ന് വാട്ട്‌സ്ആപ്പ് കൂട്ടിച്ചേര്‍ക്കുന്നു.

2021 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വിവിധ കക്ഷികളില്‍ നിന്ന് ലഭിച്ച പരാതികളും കമ്പനി പങ്കുവച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, അക്കൗണ്ട് പിന്തുണയ്ക്കായി 70 അഭ്യര്‍ത്ഥനകളും 204 നിരോധന അപ്പീലുകളും ലഭിച്ചു., അതില്‍ 63 അക്കൗണ്ടുകള്‍ നിരോധിച്ചു.

വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കും പുതിയ ഐടി നിയമങ്ങള്‍ പാലിച്ച് ആദ്യത്തെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കി. പരാതി ചാനലിലൂടെ ഉപയോക്തൃ പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ, പ്ലാറ്റ്‌ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതിനും വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുന്നതായി പറയുന്നു. 

നിരോധിത അക്കൗണ്ടുകളില്‍ ഇന്ത്യന്‍ നമ്പറുകള്‍ ഉള്‍പ്പെടുന്നുവെന്ന് ആപ്പ് തിരിച്ചറിഞ്ഞത് +91 എന്ന ഫോണ്‍ നമ്പര്‍ വഴിയാണ്. വരും ദിവസങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത അക്കൗണ്ടുകള്‍ തടയുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

ഇത്തരം റിപ്പോര്‍ട്ടുകള്‍ എത്ര തവണ പ്രസിദ്ധീകരിക്കും എന്നതിനെക്കുറിച്ചുള്ള ഏകദേശ ടൈംലൈനും വാട്ട്‌സ്ആപ്പ് നല്‍കിയിട്ടുണ്ട്. ഡാറ്റാ ശേഖരണത്തിനും മൂല്യനിര്‍ണ്ണയത്തിനും റിപ്പോര്‍ട്ടിംഗ് കാലയളവ് ഉണ്ട്. ഇതിനുശേഷം 30 മുതല്‍ 45 ദിവസത്തിനകം തുടര്‍ന്നുള്ള പതിപ്പുകള്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!