ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്നും ലോഗിന്‍ ചെയ്യാവുന്ന ഫീച്ചറുമായി വാട്സാപ്പ്

By Web TeamFirst Published Jun 16, 2020, 5:39 PM IST
Highlights

വാട്സാപ്പ് രണ്ടും കല്‍പ്പിച്ചാണ്. വിവിധതരത്തിലാണ് വികസനം. ഇപ്പോള്‍, മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.
 

വാട്സാപ്പ് രണ്ടും കല്‍പ്പിച്ചാണ്. വിവിധതരത്തിലാണ് വികസനം. ഇപ്പോള്‍, മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു. നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് ഒരു അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഏറ്റവും പുതിയത്. ബീറ്റ ഉപയോക്താക്കള്‍ക്കായി ഈ സവിശേഷത ഉടന്‍ പുറത്തിറക്കും.

ഒരു അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത ഉപകരണങ്ങളിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോക്താക്കളെ വാട്സാപ്പ് ഉടന്‍ അനുവദിക്കും. ഇതിനായി ഒരു വൈഫൈ കണക്ഷന്‍ ആവശ്യമായി വന്നേക്കാം. വാട്സാപ്പ് തുടങ്ങിയ കാലം മുതല്‍ക്ക് ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒരു ഉപകരണത്തില്‍ നിന്ന് മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. 

മള്‍ട്ടിഡിവൈസ് സപ്പോര്‍ട്ടിന് പുറമെ, തീയതി സവിശേഷത അനുസരിച്ച് സേര്‍ച്ച്, വെബിലെ സേര്‍ച്ച് ഇമേജ്, ഷെയര്‍ചാറ്റിനുള്ള പിന്തുണ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ഫീച്ചറുകളിലും വാട്സാപ്പ് പ്രവര്‍ത്തിക്കുന്നു. അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശത്തിന്റെ തീയതിയും മാസവും നല്‍കി അവരുടെ പഴയ സന്ദേശങ്ങള്‍ തിരയാന്‍ തീയതി സവിശേഷത പ്രകാരം തിരയല്‍ സന്ദേശം അനുവദിക്കും. കീബോര്‍ഡിന് മുകളില്‍ ഒരു കലണ്ടര്‍ ഐക്കണ്‍ ലഭ്യമാകും. ഒരു സന്ദേശത്തിനായി നിങ്ങള്‍ മുഴുവന്‍ ചാറ്റുകളിലൂടെയും സ്‌ക്രോള്‍ ചെയ്യേണ്ടതില്ല. ഈ ഫീച്ചര്‍ വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

സ്റ്റോറേജ് ഓപ്ഷന് കീഴില്‍ വലിയ ഫയലുകളും ഫോര്‍വേഡ് ചെയ്ത ഫയലുകളും കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ സ്റ്റോറേജ് വിഭാഗമാണ് വാട്സാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സവിശേഷത. ഉപയോക്താക്കളെ അവരുടെ സ്റ്റോറേജ് വൃത്തിയാക്കാന്‍ ഇത് സഹായിക്കും, വലിയ ഫയലുകളോ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങളായി നിങ്ങള്‍ക്ക് ലഭിച്ച ഫയലുകളോ ഇല്ലാതാക്കണോ എന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇത്തരമൊരു ഫീച്ചര്‍ ഇപ്പോള്‍ ജിമെയിലിലും മറ്റും കാണാം. അതാണ് ഇന്‍സ്റ്റന്റ് മെസേജിങ്ങിലേക്ക് കൊണ്ടുവരുന്നത്. 

ഇതിനുപുറമെ, ഷെയര്‍ചാറ്റിനെ വാട്സാപ്പിലേക്ക് കൊണ്ടുവരുന്നതിനും സ്റ്റാര്‍ മെസേജ് ഒഴികെയുള്ള എല്ലാ സന്ദേശങ്ങളും ഇല്ലാതാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്രേത!

click me!