വാട്ട്സ്ആപ്പ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തുന്നു

By Web TeamFirst Published Sep 4, 2020, 7:38 PM IST
Highlights

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്  പ്രകാരം ഈ ഫീച്ചറിന്‍റെ ടെസ്റ്റിംഗ് നടക്കുകയാണ്. ഇതിന്‍റെ റിലീസ് ഇനിയും വാട്ട്സ്ആപ്പ് തീരുമാനിച്ചിട്ടില്ല. ഒരു സന്ദേശം നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയില്‍ അയക്കാന്‍ സാധിക്കുന്നതാണ് എക്സ്പെയറിംഗ് സന്ദേശങ്ങള്‍. 

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തുന്നു. വാട്ട്സ്ആപ്പ് ബീറ്റ 2.20.100 അപ്ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ബീറ്റ പതിപ്പില്‍ ലഭ്യമാകുന്ന ഫീച്ചറുകള്‍ ടെസ്റ്റിംഗുകള്‍ക്കും, ബഗ് ഫിക്സിംഗിനും ശേഷം ഉപയോക്താക്കള്‍ക്ക് അടുത്ത ഐഒഎസ് വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ ലഭ്യമാകും.

ഇപ്പോള്‍ വാട്ട്സ്ആപ്പിന്‍റെ പബ്ലിക്ക് ബീറ്റ യൂസേര്‍സിന് ഈ പ്രത്യേകതകള്‍ ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്സ്ആപ്പ് എക്സ്പെയറിംഗ് സന്ദേശങ്ങളാണ് പുതിയ പ്രധാന പ്രത്യേകത. 

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്  പ്രകാരം ഈ ഫീച്ചറിന്‍റെ ടെസ്റ്റിംഗ് നടക്കുകയാണ്. ഇതിന്‍റെ റിലീസ് ഇനിയും വാട്ട്സ്ആപ്പ് തീരുമാനിച്ചിട്ടില്ല. ഒരു സന്ദേശം നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയില്‍ അയക്കാന്‍ സാധിക്കുന്നതാണ് എക്സ്പെയറിംഗ് സന്ദേശങ്ങള്‍. ഇതിനൊപ്പം തന്നെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളുകള്‍ക്ക് പുതിയ ട്യൂണും വാട്ട്സ്ആപ്പിന്‍റെ പുതിയ അപ്ഡേഷനില്‍ വരും. 

വാട്ട്സ്ആപ്പ് അവരുടെ പേമെന്‍റ് സംവിധാനം വളരെക്കുറിച്ച് രാജ്യങ്ങളിലെ ആരംഭിച്ചിട്ടുള്ളൂ. സ്പെയിനിലും മറ്റും ഇറക്കിയ പുതിയ വാട്ട്സ്ആപ്പ് ബീറ്റ അപ്ഡേഷനില്‍ പേമെന്‍റ് സംവിധാനത്തിനുള്ള ഓപ്ഷനും ലഭ്യമാക്കുന്നു എന്നാണ് വാര്‍ത്ത.

click me!