ആന്‍ഡ്രോയിഡ് ആപ്പുകളെല്ലാം ഇനി വിന്‍ഡോസില്‍, ഇത് വിന്‍ഡോസ് 11

By Web TeamFirst Published Jun 25, 2021, 8:16 PM IST
Highlights

ആമസോണ്‍ ആപ്‌സ്‌റ്റോര്‍ വഴി വിന്‍ഡോസ് 11 ലേക്ക് വരുന്ന ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ മൈക്രോസോഫ്റ്റ് പ്രദര്‍ശിപ്പിച്ചു. 

വിന്‍ഡോസ് 11 ഈ വര്‍ഷാവസാനം വരുന്നു, ഇത് ഒരു പുതിയ ഉപയോക്തൃ അനുഭവം മാത്രമല്ല, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നേറ്റീവ് ആയി പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. മൈക്രോസോഫ്റ്റ് വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് 11 ലെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് എങ്ങനെയാണ് പിന്തുണ നല്‍കുന്നതെന്ന് പ്രദര്‍ശിപ്പിച്ചു. വിന്‍ഡോസ് 11 പിസികളില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പ്രാപ്തമാക്കുന്നതിനായി മൈക്രോസോഫ്റ്റ് സ്‌റ്റോറിനുള്ളില്‍ ആമസോണ്‍ ആപ്‌സ്‌റ്റോര്‍ സംയോജിപ്പിക്കാന്‍ റെഡ്മണ്ട് കമ്പനി ആമസോണുമായി സഹകരിച്ചു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇന്റലിന്റെ പ്രൊപ്രൈറ്ററി റണ്‍ടൈം കംപൈലറും ഉള്‍പ്പെടും, അത് വിന്‍ഡോസ് പിസികളില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നേറ്റീവ് ആയി പ്രവര്‍ത്തിപ്പിക്കും.

ആമസോണ്‍ ആപ്‌സ്‌റ്റോര്‍ വഴി വിന്‍ഡോസ് 11 ലേക്ക് വരുന്ന ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ മൈക്രോസോഫ്റ്റ് പ്രദര്‍ശിപ്പിച്ചു. 'വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് സ്‌റ്റോറില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ആമസോണ്‍ ആപ്‌സ്‌റ്റോര്‍ വഴി സ്വന്തമാക്കാനും കഴിയും,' മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യുന്നതിന് മൈക്രോസോഫ്റ്റ് സ്‌റ്റോറിനുള്ളില്‍ ആമസോണ്‍ ആപ്‌സ്‌റ്റോര്‍ വാഗ്ദാനം ചെയ്യുന്നതു പോലെ, വിന്‍ഡോസ് പിസികളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ഇന്റല്‍ ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്റലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ആപ്ലിക്കേഷന്‍ സ്‌റ്റോറിന്റെ ഭാഗമല്ലാത്തപ്പോള്‍ പോലും വിന്‍ഡോസ് 11 മെഷീനുകളില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നേറ്റീവ് ആയി പ്രവര്‍ത്തിപ്പിക്കാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും. പോസ്റ്റ് കം പൈലര്‍ സാങ്കേതികവിദ്യ പ്രത്യേകിച്ചും ഇന്റല്‍ പ്രോസസ്സറുകളെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളില്‍ പരിമിതപ്പെടുത്തുക മാത്രമല്ല എആര്‍എം, എഎംഡി എന്നിവയുമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 

'വിന്‍ഡോസില്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ, എക്‌സ്86 അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളില്‍ നേറ്റീവ് ആയി പ്രവര്‍ത്തിക്കാന്‍ ആപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന ഒരു റണ്‍ടൈം പോസ്റ്റ് കംപൈലറാണ് ഇന്റല്‍ ബ്രിഡ്ജ് ടെക്‌നോളജി,' എല്ലാ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ അനുഭവം ലഭ്യമാകുമോ അതോ ചിലതില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്നത് നിലവില്‍ വ്യക്തമല്ല. ഉപയോക്താക്കള്‍ക്ക് അവരുടെ എപികെ ഫയലുകളില്‍ നിന്ന് നേരിട്ട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ അല്ലെങ്കില്‍ ചില അധിക ശ്രമങ്ങള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തിലും മൈക്രോസോഫ്റ്റ് ഒരു വ്യക്തതയും നല്‍കിയിട്ടില്ല. 

click me!