ഷവോമി തലവന്‍ ഉപയോഗിക്കുന്നത് ഐഫോണ്‍; ഓണ്‍ലൈന്‍ കയ്യോടെ പിടികൂടിയപ്പോള്‍

By Web TeamFirst Published May 14, 2020, 10:44 AM IST
Highlights

ചൈനീസ് സോഷ്യല്‍ മീഡിയ വെബ് സൈറ്റ് വെയ്ബോയിലാണ്  ലീ ജൂന്‍  ഒരു പോസ്റ്റ് ഇട്ടത്. ഗിസ്മോ ചൈനയുടെ റിപ്പോര്‍ട്ട് പ്രകാരം ചില ബുക്കുകള്‍ സംബന്ധിച്ച പോസ്റ്റാണ് ഇട്ടത്.

ബിയജിംഗ്: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി സിഇഒ ഐഫോണാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഷവോമി മേധാവി ലീ ജൂന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഒരു പോസ്റ്റാണ് ഇദ്ദേഹത്തിന്‍റെ ഐഫോണ്‍ ഉപയോഗം സംബന്ധിച്ച സൂചന നല്‍കിയത്. ചൈനീസ് സോഷ്യല്‍ മീഡിയ വെബ് സൈറ്റ് വെയ്ബോയിലാണ്  ലീ ജൂന്‍  ഒരു പോസ്റ്റ് ഇട്ടത്. ഗിസ്മോ ചൈനയുടെ റിപ്പോര്‍ട്ട് പ്രകാരം ചില ബുക്കുകള്‍ സംബന്ധിച്ച പോസ്റ്റാണ് ഇട്ടത്.

എന്നാല്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് ഐഫോണ്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റിലെ ടൈം ഡേറ്റ് ലൈനിന് ഒപ്പം ഏത് ഡിവൈസില്‍ നിന്നാണ് പോസ്റ്റ് നടത്തിയത് എന്ന് കാണിക്കാറുണ്ട്. ഇവിടെ ഐഫോണ്‍ എന്നാണ് കാണിക്കുന്നത്. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ വാര്‍ത്ത വൈറലായതോടെ ഷവോമിയുടെ പങ്കാളിയായ പാന്‍ ജിയൂടാങ് ഷവോമി സിഇഒയെ  സംരക്ഷിച്ച് രംഗത്ത് എത്തി. ഒരു ഫോണ്‍ കമ്പനിയുടെ ഉടമയ്ക്കോ പ്രോഡക്ട് മാനേജര്‍ക്കോ ആപ്പിളോ, സംസാങ്ങോ മറ്റ് എതിരാളികളുടെ പ്രോഡക്ടോ ഉപയോഗിക്കില്ല എന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. അത് കപടനാട്യമായി മാറും. എതിരാളിയുടെ ഉത്പന്നമായാലും ടെക്നോളജി ഇനവേഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആരോടും ആവശ്യപ്പെടുന്നില്ല.

ഷവോമിയിലെ ഏതെങ്കിലും തൊഴിലാളിയോ, ഉത്തരവാദപ്പെട്ടവരോ ഐഫോണ്‍ അടക്കം ഏത് ഫോണ്‍ വ്യക്തിപരമായ കാര്യത്തിന് ഉപയോഗിക്കുന്നതില്‍ വിലക്കൊന്നും ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

click me!