ഇന്ത്യയില്‍ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി ഷവോമി

Web Desk   | Asianet News
Published : Jan 16, 2020, 06:52 PM IST
ഇന്ത്യയില്‍ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി ഷവോമി

Synopsis

ഈ നേട്ടം വിവരിക്കുന്ന കോപ്പറേറ്റ് വീഡിയോ ഷവോമി പുറത്തിറക്കി. ഷവോമി ജീവനക്കാരുടെ വിജയ വഴികളാണ് ഇതിൽ കാണിക്കുന്നത്. 

ദില്ലി: ഇന്ത്യയില്‍ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി ഷവോമിയുടെ അവകാശവാദം. ഉത്പന്ന നിർമ്മാണം, വില്‍പ്പന, ഓഫ്‌ലൈൻ വിൽപ്പന, ചരക്ക് കടന്ന്, കോർപ്പറേറ്റ് ജീവനക്കാർ എന്നിങ്ങനെ വിവിധ മേഖലകളിലാണ് തൊഴില്‍ നല്‍കിയത് എന്നാണ് ഷവോമി ഇന്ത്യ പുറത്തുവിട്ട വീഡിയോ പറയുന്നത്. ഷവോമി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ ശാലകളില്‍ 30,000 ത്തിലധികം ജീവനക്കാരുണ്ടെന്നാണ് ഷവോമി പറയുന്നത്. ഇവരില്‍ 95 ശതമാനത്തിലധികം സ്ത്രീകളാണ്. 

അംഗീകൃത സേവന കേന്ദ്ര എൻജിനീയർമാർ, റിപ്പയർ ഫാക്ടറി എൻജിനീയർമാർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ എന്നിവിടങ്ങളിലും മുന്നിട്ടു നിൽക്കുന്നത് സ്ത്രീകളാണ്. ഏറ്റവും കൂടുതൽ തൊഴിൽ സംഭാവന ചെയ്ത മറ്റൊരു മേഖല ഓഫ്‌ലൈൻ സ്റ്റോറുകളാണ്. ഷവോമി ഇന്ത്യ ബെംഗളൂരുവിലെ കോർപ്പറേറ്റ് ആസ്ഥാനത്തും അഞ്ച് പ്രാദേശിക ഓഫീസുകളിലും 1000 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നു

ഈ നേട്ടം വിവരിക്കുന്ന കോപ്പറേറ്റ് വീഡിയോ ഷവോമി പുറത്തിറക്കി. ഷവോമി ജീവനക്കാരുടെ വിജയ വഴികളാണ് ഇതിൽ കാണിക്കുന്നത്. ഷഓമിയുടെ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇന്ത്യയിലെ ജീവനക്കാരി ചെഞ്ചമ്മ ഈ കുടുംബത്തിലെ ഏറ്റവും ഇളയവളാണ്. 

ഫോക്സ്കോണില്‍- ൽ ചേരുന്നതിന് മുൻപ് അവൾ ഒരു തയ്യൽക്കാരിയായിരുന്നു. അവൾ ഷഓമി ഇന്ത്യയുടെ നിർമ്മാണ പ്ലാന്റിൽ ജോലിചെയ്യുന്നു എന്ന് ഇവര്‍ പറയുന്നു. 
 

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ