യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാന്‍ പുതിയ വഴി; ഗംഭീര ഫീച്ചറുമായി യൂട്യൂബ്

By Web TeamFirst Published Jul 23, 2021, 4:15 PM IST
Highlights

 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം. 

പ്രിയപ്പെട്ട യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. ഇത് സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ്. രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാള്‍ക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയില്‍ നിന്നും 150 രൂപ മുതല്‍ 3,370 രൂപ വരെ സമ്മാനമായി ലഭിക്കാം.

വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന കമന്റ് സെക്ഷനില്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പര്‍ താങ്ക്‌സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം. 

ക്രിയേറ്റേഴ്‌സിന് ഒരു പുതിയ വരുമാന സ്രോതസ്സിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണയ്ക്കാന്‍ സൂപ്പര്‍ താങ്ക് പ്രാപ്തമാക്കുന്നുവെന്ന് യൂട്യൂബ് കുറിക്കുന്നു. 2021 ല്‍ സൂപ്പര്‍ ചാറ്റ്, 2019 ല്‍ സൂപ്പര്‍ സ്റ്റിക്കറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ നേരത്തെ യുട്യൂബ് അവതരിപ്പിച്ചിരുന്നു. ചാനല്‍ മെമ്പര്‍ഷിപ്പുകളിലൂടെ എക്‌സ്‌ക്ലൂസീവ് കണ്‍ന്റുകള്‍ക്കായി പണം നല്‍കാനും ആരാധകരെ യുട്യൂബ് അനുവദിക്കുന്നു. 

കമന്റ് വിഭാഗത്തിന് മുകളില്‍ അഭിപ്രായങ്ങള്‍ പിന്‍ ചെയ്യുന്നതിന് കാഴ്ചക്കാരെയും അനുവദിക്കും. ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പര്‍ ചാറ്റ് വീഡിയോയില്‍ സൂപ്പര്‍ ചാറ്റുകള്‍ക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്. ചില യുട്യൂബേഴ്‌സിന് സൂപ്പര്‍ താങ്കിലേക്ക് നേരത്തേ ആക്‌സസ്സ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറയുന്നു. 

ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഓരോ പ്ലാറ്റ്‌ഫോമിലും പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തിലൂടെ പണം സമ്പാദിക്കാന്‍ ക്രിയേറ്റേഴ്‌സിനെ പ്രാപ്തമാക്കുന്നു. ട്വിറ്ററും ക്ലബ്ഹൗസും അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ധനസമ്പാദനത്തിനായി ഉന്നമിടുന്നുണ്ട്.

click me!