20 വർഷമായി വീട്ടിൽ ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സമ്മാനം; നഗരമധ്യത്തിൽ വമ്പൻ വീട് !

Published : Jan 28, 2021, 08:47 AM ISTUpdated : Jan 28, 2021, 08:53 AM IST
20 വർഷമായി വീട്ടിൽ ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സമ്മാനം; നഗരമധ്യത്തിൽ വമ്പൻ വീട് !

Synopsis

20 വർഷമായി റോസ ഈ അപ്പാർട്ട്മെന്‍റില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കൊവിഡ് സമയത്ത് ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. 

ന്യൂയോർക്കിലെ ഒരു പോഷ് അപ്പാർട്ടുമെന്റിലെ ജോലിക്കാരിയായിരുന്ന സ്ത്രീക്ക് അതേ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്‍റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. റോസ എന്നാണ് ഈ ഭാഗ്യവതിയുടെ പേര്. 

20 വർഷമായി റോസ ഈ അപ്പാർട്ട്മെന്‍റില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കൊവിഡ് സമയത്ത് ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആളുകൾ റോസയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. 

തുടര്‍ന്ന് റോസയ്ക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള മനോഹരമായ അപ്പാർട്ട്മെന്റ് റോസ അമ്പരപ്പോടെ വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. 

വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേയ്ക്ക് ഈ വീട് റോസയ്ക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു. രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കുകയല്ലാതെ ഒരു രൂപ പോലും നൽകേണ്ടതില്ലെന്നും ഉടമസ്ഥർ പറഞ്ഞു. അപ്പാർട്ട്മെന്‍റിലെ ആളുകളിൽ നിന്നുള്ള നന്ദിയുടെ ഒരു അടയാളം മാത്രമാണിതെന്നും ഉടമസ്ഥർ റോസയോട് പറഞ്ഞു. ഇത് യാഥാർഥ്യമാണോയെന്ന് സംശയിച്ച് നിൽക്കുന്ന റോസ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു. 

 

Also Read: വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ