ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

Published : Jan 08, 2024, 12:24 PM ISTUpdated : Jan 17, 2024, 08:38 PM IST
 ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

Synopsis

ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ഈ ബുദ്ധിമുട്ടിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കും.

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. അതിന് പല കാരണങ്ങളും കാണും. ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ഈ ബുദ്ധിമുട്ടിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കും. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പച്ചിലക്കറികളില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടാകും. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

രണ്ട്...

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അത്തരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ അരി,  ഗോതമ്പ്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭധാരണത്തെ സഹായിച്ചേക്കും.

മൂന്ന്...

പാലുല്‍പ്പന്നങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭധാരണത്തിന് സഹായിച്ചേക്കാം. പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ഫാറ്റി ആസിഡുമാണ് ഇതിന് സഹായിക്കുന്നത്.  

നാല്...

പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അഞ്ച്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാത്സ്യം എന്നിങ്ങനെ ഗര്‍ഭധാരണ സമയത്തും ഗര്‍ഭം ധരിച്ച ശേഷവും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ആറ്...

സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്.

ഏഴ്...

നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി