പ്രായം വെറും നമ്പർ മാത്രം; സാരിയില്‍ അനായാസം ബൗളിംഗ് ചെയ്ത് മുത്തശ്ശി; വീഡിയോ

Published : May 18, 2021, 12:06 PM ISTUpdated : May 18, 2021, 12:42 PM IST
പ്രായം വെറും നമ്പർ മാത്രം; സാരിയില്‍ അനായാസം ബൗളിംഗ് ചെയ്ത് മുത്തശ്ശി; വീഡിയോ

Synopsis

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സാരിയാണ് മുത്തശ്ശിയുടെ വേഷം. അനായാസം ബൗളിംഗ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് നമ്മളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  അനായാസം ബൗളിംഗ് ചെയ്യുന്ന ഒരു മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. ആദ്യ എറിയലില്‍ തന്നെ ബോള്‍ പിന്നുകളെയല്ലാം വീഴ്ത്തുകയാണ് ഈ മിടുക്കി മുത്തശ്ശി. 

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സാരിയാണ് മുത്തശ്ശിയുടെ വേഷം. കയ്യിലെ ബോള്‍ കൊണ്ട് കൃത്യമായി എറിഞ്ഞ് സ്ട്രൈക്ക് നേടുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. ശേഷം മാസ്ക് കൃത്യമായി വയ്ക്കാനും മുത്തശ്ശി ശ്രദ്ധിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

 

 

 

മുത്തശ്ശിയുടെ കൊച്ചുമകനാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ഹായ് ട്വിറ്റര്‍, മുത്തശ്ശിക്ക് ഒരു കൈയടി കൊടുക്കൂ, സാരി ഉടുത്ത് മാസ്‌ക് ധരിച്ച് ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും മുത്തശ്ശി വീഴ്ത്തിയിരിക്കുന്നു' എന്നാണ് കൊച്ചുമകനായ സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി കുറിച്ചത്.  വീഡിയോ വൈറലായതോടെ മുത്തശ്ശിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; മനോഹരമായ നൃത്തച്ചുവടുകളുമായി മുത്തശ്ശിയും മുത്തശ്ശനും; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ
കോഴിക്കോട് ജപ്തി ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ നിര്‍ധന കുടുംബത്തിന്റെ വായ്പ അടച്ചു തീര്‍ത്തു, വിരമിക്കൽ ദിവസം അർത്ഥപൂർണമാക്കി മേഴ്സി