മേക്കപ്പില്ലാതെ സൗന്ദര്യ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍; മിസ് ഇംഗ്ലണ്ട് വേദിയില്‍ ചരിത്രമെഴുതി മെലീസ

Published : Aug 27, 2022, 10:51 AM ISTUpdated : Aug 27, 2022, 10:58 AM IST
മേക്കപ്പില്ലാതെ സൗന്ദര്യ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍; മിസ് ഇംഗ്ലണ്ട് വേദിയില്‍ ചരിത്രമെഴുതി മെലീസ

Synopsis

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്‍റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

മേക്കപ്പില്ലാതെ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് ചരിത്രമെഴുതി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥി മെലീസ റൗഫ് ആണ് സൗന്ദര്യ മത്സരത്തില്‍ മേക്കപ്പില്ലാതെ പങ്കെടുത്ത് ചരിത്രമെഴുതിയത്. 

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്‍റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

'പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാന്‍ മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- മെലീസ പ്രതികരിച്ചു.

'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു'- മെലീസ പറയുന്നു. 

Also Read: ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍...

PREV
click me!

Recommended Stories

ഇവിടെ എന്തും പോകും! കരാട്ടെ മുതല്‍ 'വൺഹാൻഡ് എംബ്രോയിഡറി' വരെ; അത്ഭുതം അഞ്ജന ഷാജി
ബാർബി 'ഡ്രീം ടീമിൽ' ഇടംപിടിച്ച് സ്മൃതി മന്ദാന; ബാർബി ഡോൾ രൂപത്തിൽ ആദരിക്കപ്പെടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ!