'ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്'; ആഘോഷ തിമിര്‍പ്പില്‍ ട്രാൻസ് വുമണ്‍

Published : Oct 24, 2019, 07:44 PM ISTUpdated : Oct 24, 2019, 08:13 PM IST
'ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്'; ആഘോഷ തിമിര്‍പ്പില്‍  ട്രാൻസ് വുമണ്‍

Synopsis

പൂര്‍ണ്ണമായി സ്ത്രീയായി മാറുക എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്‍റെ ആഘോഷത്തിലാണ് സീമ വിനീത്. ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറി കഴിഞ്ഞു. 

പൂര്‍ണ്ണമായി സ്ത്രീയായി മാറുക എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്‍റെ ആഘോഷത്തിലാണ് സീമ വിനീത്. ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറി കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന്  സീമ പറയുന്നു. അതിന്‍റെ വര്‍ഷപൂജ കഴിഞ്ഞ ദിവസം സീമയുടെ വീട്ടില്‍ നടന്നു.

ട്രാൻസ്ജെന്‍റേഴ്സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന ചടങ്ങാണ് വര്‍ഷപൂജ. വര്‍ഷപൂജയോടൊനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. സീമയുടെ അമ്മയും സഹോദരനും ഒപ്പം ട്രാൻസ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങായിരുന്നു അത്. 

 

ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതോടെ നമ്മളില്‍ അവശേഷിക്കുന്ന എല്ലാ പുരുഷത്വം മാറി പൂര്‍ണ്ണമായി സ്ത്രീയായി മാറുമെന്ന സങ്കല്‍പ്പം കൂടിയാണ് വര്‍ഷപൂജ  എന്നും സീമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ തിരുവനന്തപുരത്ത് ഒരു മേക്കപ്പ് സ്റ്റുഡിയോയും നടത്തുന്നുണ്ട്. 

 

സൂര്യ, ഇഷാന്‍ തുടങ്ങി ട്രാൻസ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

PREV
click me!

Recommended Stories

ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ
കോഴിക്കോട് ജപ്തി ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ നിര്‍ധന കുടുംബത്തിന്റെ വായ്പ അടച്ചു തീര്‍ത്തു, വിരമിക്കൽ ദിവസം അർത്ഥപൂർണമാക്കി മേഴ്സി