ഈ പുഞ്ചിരി ഇന്റര്‍നെറ്റില്‍ വൈറല്‍ഹിറ്റ്, ക്രെഡിറ്റ് പാക്കിസ്ഥാനി പെണ്‍കുട്ടിയ്ക്ക്

Web Desk   | Asianet News
Published : Oct 13, 2021, 12:16 PM IST
ഈ പുഞ്ചിരി ഇന്റര്‍നെറ്റില്‍ വൈറല്‍ഹിറ്റ്, ക്രെഡിറ്റ് പാക്കിസ്ഥാനി പെണ്‍കുട്ടിയ്ക്ക്

Synopsis

ചുണ്ടുകളില്‍ പുഞ്ചിരിയോടെ റൊട്ടികള്‍ ഉണ്ടാക്കുന്ന ഒരു പതിനഞ്ചുകാരിയായ പാകിസ്താനി പെണ്‍കുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. Ekiya5 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്. 

സുന്ദരിയായ ഈ പെൺകുട്ടിയുടെ സൗമ്യമായ ചിരി ഇന്ന് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നു. പതിനഞ്ചുകാരിയായ ഈ പെൺകുട്ടി പുഞ്ചിരിയോടെ തണ്ണിമത്തൻ മുറിക്കുന്ന ഒരു പഴയ വീഡിയോയാണിത്. എന്നാലിത് സോഷ്യൽ മീഡിയയിൽ വൈറലായത് ഇപ്പോഴാണെന്നു മാത്രം. 

ഓറഞ്ച്, കറുപ്പ് സൽവാർ സ്യൂട്ട് ധരിച്ച ഈ പെൺകുട്ടി തണ്ണിമത്തൻ അരിയുമ്പോൾ പുഞ്ചിരിക്കുന്ന വീഡിയോയ്ക്ക് 35 കെ ലൈക്കുകൾ ഉണ്ട്. പെൺകുട്ടിയുടെ സൗന്ദര്യവും പുഞ്ചിരിയും നെറ്റിസണുകൾക്കിടയിൽ ചർച്ചാവിഷയമായി. ജൂലൈ 9 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒട്ടനവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. 

ചുണ്ടുകളിൽ പുഞ്ചിരിയോടെ റൊട്ടികൾ ഉണ്ടാക്കുന്ന ഒരു പതിനഞ്ചുകാരിയായ പാകിസ്താനി പെൺകുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. Ekiya5 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്. 

പെൺകുട്ടിയുടെ പേര് ആമിന റയാസ് എന്നണ്, അവൾ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള നാടോടികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്നാൽ ഈ വീഡിയോ ഷെയർ ചെയ്തത് ആമിനയല്ല, അവളുടെ അയൽപക്കത്തെ ഒരു കൗമാരക്കാരനായിരുന്നു.

അവളുടെ ജനപ്രീതിക്ക് ശേഷം, പല പത്രപ്രവർത്തകരും അവളെയും അവളുടെ കുടുംബത്തെയും കണ്ട് അഭിമുഖങ്ങൾ എടുക്കാൻ ശ്രമിച്ചു, പക്ഷേ കുടുംബം അത് നിഷേധിച്ചുവേ്രത. ഇപ്പോൾ എന്തായാലും, അവൾക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ആമീന അതിൽ പച്ചക്കറികൾ അരിയുന്നത്, പാചകം ചെയ്യുന്നത്, പഴങ്ങൾ മുറിക്കുന്നത് തുടങ്ങിയ നിസ്സാരമായ വീട്ടുജോലികൾ ചെയ്യുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി