തലയില്‍ ഇഷ്ടിക കൂമ്പാരം, തോളില്‍ കുഞ്ഞുറങ്ങുന്ന തൊട്ടി, ഈ അമ്മയുടെ 'ചലഞ്ച്' ഇതാണ്...

Published : Sep 24, 2020, 05:55 PM ISTUpdated : Sep 24, 2020, 06:03 PM IST
തലയില്‍ ഇഷ്ടിക കൂമ്പാരം, തോളില്‍ കുഞ്ഞുറങ്ങുന്ന തൊട്ടി, ഈ അമ്മയുടെ 'ചലഞ്ച്' ഇതാണ്...

Synopsis

തലയില്‍ ഇഷ്ടികകള്‍ ചുമക്കുമ്പോഴും തോളില്‍ സാരികൊണ്ട്  തൊട്ടില്‍ കെട്ടി തന്റെ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ അമ്മ.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പേടാപാടുപെടുന്നവരുടെ കൂടി നാടാണ് ഇന്ത്യ. പട്ടിണികിടക്കുന്നവരും  പട്ടിണി കിടക്കാതിരിക്കാന്‍ എല്ലുമുറിയെ പണിയെടുക്കുന്നവരും അടങ്ങുന്ന ഈ സമൂഹത്തിന്റെ നേര്‍ചിത്രമാവുകയാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന അസ്മി പങ്കുവച്ച അമ്മയുടെ ചിത്രം. 

തലയില്‍ ഇഷ്ടികകള്‍ ചുമക്കുമ്പോഴും തോളില്‍ സാരികൊണ്ട്  തൊട്ടില്‍ കെട്ടി തന്റെ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ അമ്മ. കുഞ്ഞിനെ മാറ്റി നിര്‍ത്തി ജോലിക്ക് പോകാനോ, കുഞ്ഞിനൊപ്പം നിന്ന് ജോലിക്ക് പോകാതിരിക്കാനോ കഴിയാതെ ഇങ്ങനെ അപകടമുള്ള തൊഴിലിടത്തിലും കുഞ്ഞുങ്ങളുമായി ജോലി ചെയ്യുന്ന എത്രയോ അമ്മമാരുണ്ടാകാം.

ഷബാന അസ്മി ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഈ അമ്മയെ ഏറ്റെടുത്തത്. സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന് കയ്യടിക്കുകയാണ് ട്വിറ്റര്‍. അതേസമയം ഈ ചിത്രത്തെ കാല്‍പ്പനികവല്‍ക്കരിക്കരുതെന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിും ആ കുഞ്ഞിന് ലഭിക്കേണ്ട പരിരക്ഷയെക്കുറിച്ചുംസംസാരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ