ആറന്‍മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം; 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര'യുമായി കെഎസ്ആര്‍ടിസി

Published : Aug 21, 2025, 01:53 PM IST
KSRTC Aranmula Valla Sadya

Synopsis

'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനിലാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. 

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഓഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ ഇന്ത്യയിലെ തന്നെ അപൂര്‍വമായ പഞ്ചപാണ്ഡവക്ഷേത്രങ്ങള്‍, ആറന്‍മുള വള്ളസദ്യ, ലോക ഭൗമ സൂചികാ പദവിയില്‍ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിര്‍മാണം തുടങ്ങിയവ കാണാന്‍ അവസരമുണ്ട്.

ഇന്ത്യയില്‍ തന്നെ അപൂര്‍വമായ പഞ്ചപാണ്ഡവക്ഷേത്രങ്ങള്‍ ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ താലൂക്കുകളിലായാണ് സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂര്‍, തിരുവാറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങള്‍. ധര്‍മപുത്രന്‍, ഭീമസേനന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ എന്നിവര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കല്‍പ്പം. കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുര്‍ഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 23ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 24ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9400128856, 8547109115 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല