ഇലകൾ വീഴാത്ത തടാകം, പാഞ്ചാലിക്ക് വേണ്ടി ഭീമൻ നിര്‍മ്മിച്ചതെന്ന് ഐതിഹ്യം; പോകാം ഇലവീഴാപൂഞ്ചിറയിലേക്ക്

Published : Oct 03, 2025, 12:49 PM IST
Ilaveezhapoonchira

Synopsis

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ, മാങ്കുന്ന്, കൊടിയത്തൂർ മല, തോണിപ്പാറ എന്നീ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. 

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. മാങ്കുന്ന്, കൊടിയത്തൂർ മല, തോണിപ്പാറ എന്നീ മൂന്ന് കൂറ്റൻ കുന്നുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ പേര് പോലെ തന്നെ കൗതുകകരമാണ് ഇവിടത്തെ പ്രത്യേകതയും. 'ഇലകൾ വീഴാത്ത തടാകം' എന്നാണ് ഇലവീഴാപൂഞ്ചിറ എന്ന വാക്കിന് അർത്ഥം. കുന്നിൻ മുകളിൽ മരങ്ങൾ ഇല്ലാത്തതിനാൽ ശക്തമായ കാറ്റിൽ ഇലകൾ താഴ്‌വരയിലെ ചിറയിൽ (കുളം) വീഴാറില്ലത്രേ.

മഹാഭാരത കഥയുമായി ബന്ധപ്പെട്ട് ഇതിനൊരു ഐതിഹ്യവും കൂടിയുണ്ട്. പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിക്ക് കുളിക്കാനായി ഭീമസേനൻ നിർമ്മിച്ചതാണ് ഇവിടുത്തെ ചിറ (കുളം) എന്നാണ് വിശ്വാസം. ട്രെക്കിംഗ് പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ ഇലവീഴാപൂഞ്ചിറയിൽ കോടമഞ്ഞും കുളിർ കാറ്റുമേറ്റ് നിൽക്കുന്നത് അതിമനോഹരമായ അനുഭവമാണ്. ഈ മലമുകളിൽ നിന്ന് നോക്കിയാൽ കോട്ടയം, ഇടുക്കി ഉൾപ്പെടെ നിരവധി ജില്ലകളുടെ വിദൂരദൃശ്യം ഒരേസമയം ആസ്വദിക്കാൻ സാധിക്കും.

സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ കാഴ്ചകൾ കാണാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. മഴക്കാലത്താണ് ഇലവീഴാപൂഞ്ചിറ കൂടുതൽ സുന്ദരിയാവുക. മൂടൽമഞ്ഞും വെയിലും മഴയും മാറിമറിയുന്ന ഈ സമയത്ത് താഴ്വാരത്ത് രൂപപ്പെടുന്ന തടാകവും നൂൽമഴയും ഇവിടുത്തെ സൗന്ദര്യം ഇരട്ടിയാക്കുന്നു. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇവിടേക്കുള്ള യാത്ര ഒരു പുതിയ അനുഭവം നൽകും. കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നും എളുപ്പത്തിൽ ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. പ്രകൃതി സൗന്ദര്യവും സാഹസികതയും ഒത്തുചേരുന്ന ഇലവീഴാപൂഞ്ചിറ തീർച്ചയായും സഞ്ചാരികൾ സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല