വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ... 

Published : Feb 25, 2025, 09:45 PM IST
വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ... 

Synopsis

നമ്മുടെ ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ് എടക്കൽ ഗുഹകളിലേക്കുള്ള ഈ യാത്ര.

നമ്മുടെ പൂ‍‍ർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കിൽ വടക്കൻ കേരളത്തിലുള്ള എടക്കൽ ഗുഹകൾ ഒരിക്കലെങ്കിലും സന്ദർശിക്കണം. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തിൽ അമ്പുകുത്തി മലയിലാണ് എടക്കൽ ഗുഹകളുള്ളത്. നമ്മുടെ ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ് എടക്കൽ ഗുഹകളിലേക്കുള്ള ഈ യാത്ര.

ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ഗുഹകളാണിവ. മനുഷ്യവാസത്തിന്റെ ആദ്യ കേന്ദ്രങ്ങളിൽ ഒന്നായാണ് എടക്കൽ ​ഗുഹയെ കാണുന്നത്. ഇവിടെ ഗുഹകളിൽ ശിലാലിഖിതങ്ങളും കല്ലിൽ കൊത്തിയ മരങ്ങളുടേയും മനുഷ്യരുടേയും രൂപങ്ങളും കാണാം. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടുള്ളത്.

മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ  സുഗന്ധം കൂടെയുണ്ടാവും. ഈ ഗുഹാ ചിത്രങ്ങൾക്ക് 4000 വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇവിടെയുള്ള ചിത്രങ്ങൾ പിന്നീട്  കണ്ടെത്തിയിട്ടുള്ളത് സിറിയയിലെ യൂറോപ്യൻ ആൽപ്സിലും ആഫ്രിക്കയിലെ പാറ നിറഞ്ഞ ചില പ്രദേശങ്ങളിലും മാത്രമാണ്.

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, സുൽത്താൻ ബത്തേരിയിൽ നിന്നും 97 കി. മീ. 

അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം,  കോഴിക്കോട് നഗരത്തിൽ നിന്നും 23 കി. മീ.

READ MORE: വയനാടൻ കുന്നുകളിലെ സുന്ദരി! അത്ഭുതമാണീ കാന്തൻപാറ വെളളച്ചാട്ടം

PREV
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ