കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റ് മുതൽ ബ്രാഞ്ച് മാനേജര്‍ വരെ; ജോബ് ഡ്രൈവ് മൂന്നിന്

Published : Jan 01, 2026, 10:40 PM IST
Job drive

Synopsis

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി മൂന്നിന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവ‍ർക്ക് പങ്കെടുക്കാം.

പാലക്കാട്: പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവ് ജനുവരി മൂന്നിന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടക്കുക.

മൂന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റ്, ടെലികോളിംഗ്, സോഷ്യല്‍ മീഡിയ അഡ്മിന്‍, സ്വീപ്പര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ടെറിറ്റോറി മാനേജര്‍, ക്ലസ്റ്റര്‍ മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പര്യമുള്ള പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, പി ജി യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയുടെ ഭാഗമാവാം.

രജിസ്റ്റര്‍ ചെയ്യാന്‍ താൽപ്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ലീവ് കുറച്ച് മതി, കൂടുതൽ ദിവസം കറങ്ങാം! 2026ലെ ലോംഗ് വീക്കെൻഡുകൾ, സമ്പൂർണ്ണ ലിസ്റ്റ് ഇതാ
ഇറ്റലിയിലേയ്ക്ക് ഒന്നും ഇനി പോകണ്ട! ഇന്ത്യയിലുണ്ട് ഒരു 'ഇറ്റാലിയൻ സിറ്റി'; ലവാസ വേറെ ലെവലാണ്