ആഹാ അന്തസ്! കട്ടൻ ചായയില്ലെങ്കിലും ജോൺസൺ മാഷിന്റെ പാട്ട് മസ്റ്റ്! ചുംബനമുനമ്പും ശ്രീലക്ഷ്മിപ്പാറയും കാണാം...

Published : Feb 26, 2025, 09:27 PM ISTUpdated : Feb 26, 2025, 09:29 PM IST
ആഹാ അന്തസ്! കട്ടൻ ചായയില്ലെങ്കിലും ജോൺസൺ മാഷിന്റെ പാട്ട് മസ്റ്റ്! ചുംബനമുനമ്പും ശ്രീലക്ഷ്മിപ്പാറയും കാണാം...

Synopsis

. ഒരുപാട് മലയാളം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള ഇവിടം സിനിമ റോഡ് എന്നും അറിയപ്പെടുന്നു. 

കേരളത്തിലെ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് ഇടുക്കി. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൃത്യമായി എണ്ണിപ്പറയാൻ സാധിക്കില്ല ഇടുക്കിയിലെ പല സ്ഥലങ്ങളിലും ഒരുപാട് മലയാള ചിത്രങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞാർ പുള്ളിക്കാനം റോഡിലാണ് ഇത്തരം നിരവധി സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ. പീരുമേട് താലൂക്കിലെ ഒരു ഗ്രാമമാണ് പുള്ളിക്കാനം. 

കണ്ണിന് കുളിർമ്മ നൽകുന്ന നിരവധി കാഴ്ചകൾ പീരുമേടിലെത്തിയാൽ കാണം. വാഗമണ്ണിൽ നിന്നും ഏകദേശം 15 കി. മി  ദൂരം സഞ്ചരിച്ചാണ് ഇവിടേക്ക് എത്തുക. ഒരുപാട് മലയാളം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള ഇവിടം സിനിമ റോഡ് എന്നും അറിയപ്പെടുന്നു. ചാർളി,  ദൃശ്യം, ജോസഫ്, ഓർഡിനറി തുടങ്ങിയ ഒത്തിരി സിനിമകളിൽ ഈ റോഡും ചുറ്റുമുള്ള പ്രദേശങ്ങളും കാണാനാകും. 

ഇവിടുത്തെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് ചുംബന മുനമ്പ്. എസ് വളവ്, ടൈറ്റാനിക് വളവ് എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ ദൂരെയായി ഇല്ലിക്കൽക്കല്ല് കാണാം.  ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ കാണാൻ സാധിക്കുന്ന സിനിമാ റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാനാകില്ല. സന്ദർശകരെ സ്വാഗതം ചെയ്ത് മുകളിലായി പുള്ളിക്കാനത്തെ മറ്റൊരു വ്യൂ പോയിന്റുമുണ്ട്. ശ്രീലക്ഷ്മിപ്പാറ...

വളരെ ശാന്ത സുന്ദരമായ സ്ഥലമാണ് ശ്രീലക്ഷ്മി പാറ എന്ന് വേണമെങ്കിൽ പറയാം. ഇവിടേക്ക് നടന്നു പോകുന്ന വഴയിൽ ഒരു റിസോർട്ട് മാത്രമാണുള്ളത്. മറ്റ് വീടുകളോ കെട്ടിടങ്ങളോ ഒന്നും തന്നെ ഇവിടെയില്ല. ജോൺസൺ മാഷിന്റെ പാട്ടൊക്കെ കേട്ട് ഇവിടെയിരിക്കുന്നത് മനസിനും കുളിർമയേകും.  കോടമഞ്ഞിൻറെ തണുപ്പും മാറി മാറി വരുന്ന കാറ്റും മഴയുമൊക്കെയായി ഇവിടുത്തെ വൈബ് വേറെ ലെവലാണ്... ചിറകുണ്ടായിരുന്നെങ്കിൽ ഒന്ന് പറക്കാമായിരുന്നു എന്ന് തന്നെ തോന്നിപ്പോകും..

READ MORE: 12 മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ ട്രെക്കിംഗ്, പ്രകൃതിയുടെ പരീക്ഷക്ക് തയ്യാറാണോ? പോകാം വരയാടുമൊട്ടയിലേക്ക്

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം